ഉരുള്പ്പൊട്ടലിൽ വാഹനം നഷ്ടപ്പെട്ട നിയാസിന് കൈത്താങ്ങ്; യൂത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി

ഇടുക്കിയില് നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്ഡ് വാഹനം കണ്ടെത്തിയത്

dot image

കല്പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടലില് ഉപജീവനമാര്ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോണ്ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി. യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് നിയാസിന് താക്കോല് കൈമാറി. നിയാസിന് ജീപ്പ് വാങ്ങി നല്കുമെന്ന് നേരത്തെ യൂത്ത് കോണ്ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ നിരവധി പേര് സഹായവുമായി രംഗത്തെത്തുകയുമുണ്ടായി. ഫണ്ണീസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ജീപ്പ് വാങ്ങിയത്. റിപ്പോര്ട്ട് ടിവി വാര്ത്തെയ തുടര്ന്നാണ് ഇടപെടല്.

ഇടുക്കിയില് നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്ഡ് വാഹനം കണ്ടെത്തിയത്. തുടര്ന്ന് മാറ്റങ്ങള് വരുത്തിയാണ് ഇന്ന് നിയാസിന് കൈമാറിയത്. വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്ഗ്രസ് പ്രചരണം നടത്തിയിരുന്നു. പുതിയ വാഹനം വാങ്ങി നല്കാനായിരുന്നു സംഘടനയുടെ തീരുമാനമെന്നും എന്നാല്, പഴയ വാഹനം മതിയെന്ന നിയാസിന്റെ ആവശ്യത്തെത്തുടര്ന്നാണ് അത്തരമൊരു വാഹനം തേടുന്നതെന്നുമായിരുന്നു രാഹുല് മാങ്കൂട്ടത്തില് വ്യക്തമാക്കിയത്.

പാലക്കാട് യൂത്ത് കോണ്ഗ്രസിൽ തർക്കം; ഉപതിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് ഗ്രൂപ്പ് യോഗം വിളിച്ചെന്ന് പരാതി

'പരിചയത്തിലുള്ള സെക്കന്റ് ഹാന്ഡ് വാഹന വ്യാപാരികളുമായി ബന്ധപ്പെട്ടു. കുറേ വണ്ടികളുടെ ഡീറ്റെയില്സ് ഒക്കെ കിട്ടിയെങ്കിലും നിയാസിനു കൊടുക്കാന് പറ്റിയത് എന്ന് തോന്നിയ ഒരു വണ്ടി കിട്ടിയിട്ടില്ല.നിയാസിനു എത്രയും പെട്ടെന്ന് വണ്ടി വാങ്ങി നല്കണം. അതിനു നിങ്ങളുടെ സഹായം അനിവാര്യമാണ്. നിങ്ങളുടെ പരിചയത്തില് അത്തരത്തിലൊരു വാഹനം പരിചയമുണ്ടെങ്കില് പറയുമല്ലോ?,' എന്നായിരുന്നു യൂത്ത് കോണ്ഗ്രസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

അതേസമയം ഉരുള്പൊട്ടലില് വാഹനം നഷ്ടപ്പെട്ടവര്ക്ക് ഇന്ത്യന് യൂണിയന് മുസ്ലിം ലീഗും വാഹനങ്ങള് കൈമാറി. ഉരുള്പൊട്ടല് ദുരന്തത്തില് ജീപ്പ് നഷ്ടമായ നിയാസിന്റെയും സുദര്ശന്റെയും ഉപജീവനമാര്ഗമായ വാഹനം നഷ്ടപെട്ട വാര്ത്ത റിപ്പോര്ട്ടര് ടിവിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. മുസ്ലിം ലീഗ് മുതിര്ന്ന നേതാവും ഏറനാട് എംഎല്എയുമായ പികെ ബഷീര്, മുസ്ലിം യൂത്ത് ലീഗ് ജനറല് സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തില് മേപ്പാടിയില് സംഘടിപ്പിച്ച ചടങ്ങില് ആണ് വാഹനങ്ങള് കൈമാറിയത്. ഓട്ടോറിക്ഷ,ഗുഡ്സ് ഓട്ടോ തുടങ്ങിയവയും ദുരന്തബാധിതര്ക്ക് കൈമാറി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us