ദിലീപിന് ആനപ്പക, സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി: വിനയൻ

സിനിമാമേഖലയിലെ പവർഗൂപ്പിനെ 2017 വരെ നിയന്ത്രിച്ചത് നടൻ ദിലീപായിരുന്നുവെന്ന റിപ്പോർട്ടർ ബ്രേക്കിങ്ങിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ

dot image

കൊച്ചി: സിനിമാമേഖലയിലെ പവർഗൂപ്പിനെ 2017 വരെ നിയന്ത്രിച്ചത് നടൻ ദിലീപായിരുന്നുവെന്ന റിപ്പോർട്ടർ ബ്രേക്കിങ്ങിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. പവർ ഗ്രൂപ്പ് എന്ന പേരിൽ അന്ന് ഗ്രൂപ്പ് ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ വിലക്കുകള്ക്കും ഊരുവിലക്കിനും ദിലീപ് നേതൃത്വം നല്കിയിരുന്നുവെന്നും വിനയൻ റിപ്പോർട്ടറിനോട് പറഞ്ഞു. 'ദിലീപിനൊപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു, സൂപ്പർ സ്റ്റാർ പദവിലെത്തുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറിയെന്നും' വിനയൻ പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട എഗ്രിമെന്റ് വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വിനയൻ പങ്കുവെച്ചു. 'ദിലീപ് നാല്പത് ലക്ഷം മുൻകൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം. താൻ മാക്ട എന്ന അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്നും വിനയൻ പറഞ്ഞു. 'അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും പ്രധാനപ്പെട്ടവരെല്ലാം മാക്ട അസോസിയേഷനിൽ നിന്ന് രാജിവെക്കുന്നതും പുതിയ അസോസിയേഷൻ തുടങ്ങുന്നതും. അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമാ വ്യവസായം. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ആ പവർ ലോബി കുറച്ചെങ്കിലും ഇല്ലാതായത്' വിനയൻ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമത്തിലൂടെ അവഹേളനവും നടന്നിരുന്നു. ഓർക്കുട്ടിലൂടെ വീ ഹേറ്റ് ക്യാമ്പയിനും നടന്നു. വർഷങ്ങളോളം വിലക്കും നേരിട്ടു. ഇതിനെല്ലാം നേതൃത്വം നൽകിയത് ദിലീപായിരുന്നുവെന്നും വിനയൻ പറഞ്ഞു.

മലയാള സിനിമാ രംഗത്തെ പവര് ഗ്രൂപ്പിലെ മുഖ്യന് നടന് ദിലീപാണെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുവിട്ടത്. ഈ മേഖലയിലെ കടിഞ്ഞാണ് കൈക്കലാക്കിയ ദിലീപ് ഉള്പ്പെടുന്ന പവര് ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലില് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, പാര്വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്ക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര് ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവര്ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില് പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പരാമര്ശമുണ്ടായിരുന്നു.

REPORTER BIG BREAKING; പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us