ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സജി ചെറിയാൻ രാജിവെയ്ക്കണം,ആത്മ ഭാരവാഹികളും:എൻകെ പ്രേമചന്ദ്രൻ

തിലകനെ സീരിയൽ രംഗത്ത് നിന്നും ഒഴിവാക്കിയത് ആത്മയാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

dot image

തിരുവനന്തപുരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നുവെന്നും ഇരകളായ പെൺകുട്ടികളോട് നീതി കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ട് പൂഴ്ത്തിയതിലെ മുഖ്യപ്രതികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമാണ്. നീതിന്യായ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചിരിക്കുന്നു.
വിവരാവകാശ നിയമവും ലംഘിക്കപ്പെട്ടു. സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണം. പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ പുറത്തുവിടണമെന്നും
വിഷയത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

എം മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം. ഒരു കോടി ചെലവഴിച്ചാണ് ഹേമാ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. കമ്മിറ്റി കണ്ടെത്തിയ വിവരങ്ങളിൽ രാഷ്ട്രീയ ധാർമ്മികത കാട്ടുന്നില്ല. സിപിഐഎം ഇരട്ട താപ്പാണ് സ്വീകരിക്കുന്നത്. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയിലെ ഭാരവാഹികളും തൽസ്ഥാനം രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിലകനെ സീരിയൽ രംഗത്ത് നിന്നും ഒഴിവാക്കിയത് ആത്മയാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

അതേസമയം, ലൈംഗികാതിക്രമാരോപണ പരാതിയില് സിദ്ദിഖിനെതിരെ നിര്ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. താന് ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില് തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മാസ്ക്കോട്ട് ഹോട്ടലില് നിന്നാണ് പൊലീസിന് നിര്ണായക തെളിവ് ലഭിച്ചത്. ഹോട്ടല് രജിസ്റ്ററില് സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദര്ശക ഡയറില് നടിയുടെ പേരും ഉണ്ട്. 2016 ജനുവരിയിലെ രജിസ്റ്റര് അടക്കമുള്ള രേഖകളാണ് പരിശോധിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us