തിരുവനന്തപുരം: എം മുകേഷ് എംഎല്എക്കെതിരായ കേസ് ചര്ച്ച ചെയ്യാതെ സിപിഐഎം സെക്രട്ടറിയേറ്റ്. എന്നാല് നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗം വിഷയം പരിഗണിക്കും. കൊല്ലം ജില്ലയില് നിന്നുള്ള നേതാക്കളുടെ കൂടി അഭിപ്രായം കൂടി കേട്ട ശേഷം മാത്ര അന്തിമ തീരുമാനമെടുക്കൂ.
രാജി ആവശ്യം സിപിഐഎം അംഗീകരിച്ചേക്കില്ല. രാജി വച്ചേ മതിയാവൂ എന്ന നിലപാട് സിപിഐയും പുലര്ത്തുന്നില്ല. നേരത്തെ മുകേഷ് തനിക്കെതിരായ ആരോപണങ്ങള് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളഴടക്കം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്ട്ട്. മുന്കൂര് ജാമ്യഹര്ജി പരിഗണിച്ച എറണാകുളം ജില്ലാ സെഷന്സ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബര് മൂന്ന് വരെ തടഞ്ഞിരുന്നു. മൂന്നാം തിയതി ഹര്ജി വീണ്ടും പരിഗണിക്കും.
എം മുകേഷ് എംഎല്എക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നല്കിയിട്ടുണ്ട്. ഇന്ന് നടി മുകേഷിനെതിരെ മാത്രമാണ് മൊഴി നല്കിയത്. പരാതിയില് ഉറച്ചു നില്ക്കുന്നു. വേണ്ട തെളിവ് സഹിതം വിശദീകരിച്ചാണ് മൊഴി നല്കിയതെന്നും നടി പറഞ്ഞു.
കുറ്റം ഏത് പ്രമുഖന് ചെയ്താലും ധൈര്യമായി മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ വാചകം ആണ് ധൈര്യം തന്നത്. ആരോപണം ഉന്നയിച്ച മറ്റുള്ളവര്ക്കെതിരായ രഹസ്യമൊഴി വരും ദിവസങ്ങളില് നല്കും. അറസ്റ്റ് തടഞ്ഞുള്ള കോടതി നടപടി തിരിച്ചടി അല്ല. കുറ്റക്കാന് അല്ലെന്നല്ല കോടതി പറഞ്ഞതെന്നും നടി പറഞ്ഞു.
അതേ സമയം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് മുകേഷ് മടങ്ങി. പുത്തന്കുരിശില് അതീവരഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. പുത്തന്കുരിശ് വടവുകോട് അഭിഭാഷകന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അഡ്വ ജിയോ പോളാണ് മുകേഷിനായി കോടതിയില് ഹാജരാകുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നാലേ മുക്കാലോടെയാണ് മടങ്ങിയത്. വക്കാലത്ത് ഒപ്പിട്ടാണ് മുകേഷ് മടങ്ങിയത്. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ജിയോ പോള് പറഞ്ഞു.