'വര്ഗീയ ശക്തികള്ക്കെതിരായ നിലപാടെടുത്തു'; മാര് തോമസ് തറയിലിന് ആശംസകളുമായി കെ സി വേണുഗോപാല്

'മണിപ്പൂര് സംഭവങ്ങളുടെ പശ്ചാത്തലത്തില് മാര് തോമസ് തറയില് പറഞ്ഞതോര്ക്കുകയാണ്'

dot image

കോട്ടയം: മാര് തോമസ് തറയില് ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി പദവിയേറ്റെടുത്തതിന് പിന്നാലെ ആശംസകളുമായി കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളറിയിച്ചത്.

ഏതെങ്കിലും ഒരു ദുര്ബലനായ മനുഷ്യനെങ്കിലും ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമുണ്ടെങ്കില് അത് രാജ്യത്തിന്റെ പരാജയമാണ്. മണിപ്പൂര് സംഭവങ്ങളുടെ പശ്ചാത്തലത്തില് മാര് തോമസ് തറയില് പറഞ്ഞതോര്ക്കുകയാണ്. ഇന്ന് തറയില് പിതാവ് സിറോ മലബാര് സഭ ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി നിയമിതനാകുമ്പോള് ഏറെ പ്രതീക്ഷകളാണുള്ളത്. എക്കാലത്തും വര്ഗീയ ശക്തികള്ക്കെതിരായ നിലപാടുകള് കൊണ്ട് അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പുരോഹിത ശ്രേഷ്ഠനാണ് മാര് തോമസ് തറയില്. ബഹുഭാഷാ പണ്ഡിതന് കൂടിയായ അദ്ദേഹം മികച്ച വാഗ്മി കൂടിയാണ്. സഭാ വിഷയങ്ങളിലും സമകാലിക സംഭവവികാസങ്ങളിലും കൃത്യമായ നിലപാട് പുലര്ത്തുന്ന അദ്ദേഹത്തിന് അതിരൂപതയെ ശക്തമായി മുന്നോട്ടു നയിക്കാന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. മാര് തോമസ് തറയില് പിതാവിന്റെ പുതിയ ജീവിത ദൗത്യത്തിന് എല്ലാ ആശംസകളും, കെ സി വേണുഗോപാല് ഫേസ്ബുക്കില് കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us