തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായി, എഎംഎംഎ പ്രസിഡന്റായിരുന്ന മോഹന്ലാല് നാളെ മാധ്യമങ്ങളെ കാണും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാര്ത്താ സമ്മേളനത്തിലാണ് മോഹന്ലാല് മാധ്യമങ്ങളോട് സംസാരിക്കുക. മോഹന്ലാല് അംബാസിഡറായ കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട പരിപാടിയില് മോഹന്ലാല് പങ്കെടുക്കും. അതിനോടനുബന്ധിച്ചാണ് വാര്ത്താ സമ്മേളനം. മോഹന്ലാലിന് നാളെ തിരുവനന്തപുരത്ത് മൂന്ന് പരിപാടികളില് പങ്കെടുക്കും.
സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില് കൂട്ടരാജി നടന്നിരുന്നു. മോഹന്ലാല് എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹന്ലാല് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളില് എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്ലാലിന്റെ രാജി.
ക്ഷേമ പ്രവര്ത്തനങ്ങള് നിറവേറ്റാന് നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില് വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള് തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.