ഓണം ബംബര് വില്പന കുതിക്കുന്നു;ഭാഗ്യ പരീക്ഷണത്തിനിറങ്ങിയത് ഇതുവരെ 23ലക്ഷം പേര്,പാലക്കാട് മുന്നില്

ആദ്യ പത്ത് ലക്ഷം ടിക്കറ്റുകള് നിമിഷനേരത്തില് വിറ്റഴിച്ചതോടെ കൂടുതല് ടിക്കറ്റുകള് വിപണിയിലെത്തിക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: കുതിച്ചുയര്ന്ന് ഓണം ബംബര് വില്പന. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള് നിമിഷനേരത്തില് വിറ്റഴിച്ചതോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കൂടുതല് ടിക്കറ്റുകള് വിപണിയിലെത്തിക്കുകയായിരുന്നു. ആദ്യ ഘട്ട ടിക്കറ്റ് വിപണിയിലെത്തി വൈകീട്ടോടെ വിറ്റഴിച്ചത് 6,01,660 ടിക്കറ്റുകളാണെന്നാണ് കണക്ക്. 500 രൂപ നിരക്കിലാണ് ടിക്കറ്റ് വില്ക്കുന്നത്.

ഭാഗ്യപരീക്ഷയില് ഒന്നാം സ്ഥാനത്ത് പാലക്കാടാണ്. നാലു ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിക്കപ്പെട്ടത്. മൂന്ന് ലക്ഷം ടിക്കറ്റുകള് തിരുവനന്തപുരത്തും വിറ്റുപോയി. ഭാഗ്യ പരീക്ഷണത്തില് രണ്ടര ലക്ഷം ടിക്കറ്റുകള് വിറ്റ് തൃശൂര് ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് വില്പനയില് കാര്യമായ ഇടിവുണ്ടാകുമെന്നായിരുന്നു വകുപ്പിന്റെ കണക്കുകൂട്ടല്. എന്നാല് ഭാഗ്യപരീക്ഷണത്തിലേക്ക് കൂടുതല് പേരെത്തിയതോടെ പരമാവധി വിറ്റഴിക്കാനാകുന്ന 90 ലക്ഷം ടിക്കറ്റുകള് വില്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

തിരുവോണം ബമ്പറിന്റെ (ബിആര് 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില് ഒന്നാം സമ്മാനമായി നല്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേര്ക്ക് ഒരു കോടി വീതമെന്ന നിലയിലാണ്. അങ്ങനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്ക്കുന്ന ഏജന്റിന് നല്കുന്ന കമ്മീഷന് കൂടി ലഭിക്കുമ്പോള് ഇക്കുറി ഒറ്റ ബമ്പര് വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്.

20 പേര്ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും 10 പേര്ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്.

5000 രൂപയാണ് ആറാം സമ്മാനം. 200 രൂപയാണ് ഏഴാം സമ്മാനം. 1000 രൂപയായിരിക്കും എട്ടാം സമ്മാനം. ഒന്പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയും സമ്മാനം ലഭിക്കും.

dot image
To advertise here,contact us
dot image