ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ശനിയാഴ്ച പാലക്കാട് തുടക്കം; മോഹന് ഭാഗവത് നേതൃത്വം നൽകും

പാലക്കാടാണ് അഖില ഭാരതീയ സമന്വയ ബൈഠക്ക് നടക്കുക

dot image

പാലക്കാട്: നാളെ ആരംഭിക്കുന്ന ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. പാലക്കാടാണ് അഖില ഭാരതീയ സമന്വയ ബൈഠക്ക് നടക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയുൾപ്പെടെയുള്ള വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുകയെന്നാണ് സുനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഏകീകൃത സിവിൽകോഡും ചർച്ചയായേക്കും.

ആർഎസ്എസ് ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കൾ, മറ്റ് സംഘടനാ ദേശീയ അധ്യക്ഷൻമാർ, സംഘടനാ ജനറല് സെക്രട്ടറി, 230 പ്രതിനിധികൾ എന്നിവർ പാലക്കാട്ടെ പരിപാടിയിൽ പങ്കെടുക്കും. നാളെ ആരംഭിക്കുന്ന ബൈഠക്ക് മൂന്ന് ദിവസം നീണ്ടുനിൽക്കും. സെപ്റ്റംബർ 2നാണ് സമാപനം.

ആർഎസ്എസ് സര്സംഘചാലക് ഡോ. മോഹന് ഭാഗവതിന്റെയും സര്കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്കാര്യവാഹക്മാരായ ഡോ. കൃഷ്ണഗോപാല്, സി ആര് മുകുന്ദ, അരുണ് കുമാര്, അലോക് കുമാര്, രാംദത്ത് ചക്രധര്, അതുല് ലിമയെ എന്നിവരുടെയും നേതൃത്വത്തിലാണ് ബൈഠക് സംഘടിപ്പിക്കുന്നത്.

2025 ലെ വിജയദശമി മുതൽ ഒരു വർഷത്തേക്ക് ശതാബ്ദി വർഷമായാണ് ആർഎസ്എസ് ആഘോഷിക്കുന്നത്. രാജ്യത്താകെ 73,000 ശാഖകളുള്ള ആർഎസ്എസ് 99 വർഷം കൊണ്ട് സാമൂഹിക പരിവർത്തന ലക്ഷ്യം നേടിയതായാണ് വിലയിരുത്തൽ. തുടർന്നും സാമൂഹിക ജീവിതത്തിൽ മാറ്റം കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us