ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു: അമല പോൾ

സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അമല പോള്

dot image

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില് നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.

അമല പോളിന്റെ വാക്കുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി ഉണ്ടാകണം. ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. അവരതിനായി പ്രയത്നിച്ചു. സ്ത്രീകൾ തന്നെ മുന്നോട്ടുവരണം. സംഘടനകളിൽ സ്ത്രീകൾ മുൻപന്തിയിലുണ്ടാകണം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പറഞ്ഞു. സെൻസേഷണലായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുവെന്നും സുഭാഷിണി അലി ആരോപിച്ചു. കുറ്റക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനെതിരെയടക്കം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സുഭാഷിണി അലി വ്യക്തമാക്കി. പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലെെംഗികാതിക്രമ കേസില് ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി ബൃന്ദ കാരാട്ട് ഇന്നലെ രംഗത്തെത്തിയിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us