കുറേ കാലമായി ഒതുക്കുന്നു, ഇ പിയോട് സിപിഐഎം നീതി കാട്ടിയില്ല: തിരുവഞ്ചൂർ രാധാകൃഷ്ണന്

ഇ പി ജയരാജന് പ്രകാശ് ജാവദേക്കറെ പോയി കണ്ടത് അദ്ദേഹത്തിന്റെ മാത്രം തീരുമാനത്തിലാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്ക്കുമറിയാമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്

dot image

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില് പ്രതികരിച്ച് മുതിർന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്. ഇ പി ജയരാജനെ കുറെ കാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാര്ട്ടി പിന്തുണ നല്കിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'കുറേ കാലമായി അദ്ദേഹത്തെ പാർട്ടി ഒതുക്കുകയാണ്. എന്നാല് അത് എന്നെക്കുറിച്ചല്ല എന്ന ഒരു മട്ടില് കണ്ണടച്ച് നടക്കുകയായിരുന്നു ഇ പി. ഓരോ സന്ദര്ഭത്തിലും നല്കേണ്ട പിന്തുണ പാര്ട്ടി അദ്ദേഹത്തിന് നല്കിയിട്ടില്ല. അദ്ദേഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ച പിന്തുണ എല്ഡിഎഫില് നിന്നും കിട്ടിയിട്ടില്ല. ഇപ്പോള് അതിന്റെ സ്വാഭാവിക പരിണാമമായ പുറത്താകുക എന്നതിലേക്ക് വന്നു. ഇ പി ജയരാജനെ പോലുള്ള ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്തില് നിന്നുമുണ്ട്. ആ ചോദ്യം ചോദ്യമായി നില്ക്കുമെന്ന് എനിക്ക് അറിയാം,' അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന് എല്ഡിഎഫ് കണ്വീനര് സ്ഥാനം ഒഴിയും

ഇ പി ജയരാജന് ബിജെപി നേതാവ് ജാവദേക്കറെ പോയി കണ്ടത് അദ്ദേഹത്തിന്റെ മാത്രം തീരുമാനത്തിലാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്ക്കുമറിയാം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും കാലം കഴിഞ്ഞിട്ടാണ് ഇ പി ജയരാജനെ പൂര്വകാല പ്രാബല്യത്തോടെ പുറത്താക്കാന് തീരുമാനമെടുത്തതെന്നും തിരുവഞ്ചൂര് കൂട്ടിച്ചേര്ത്തു.

'സിപിഐഎമ്മിനകത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അസ്പര്ശ്യനായിട്ടാണ് ഇ പി ജയരാജന് കുറച്ച് കാലമായി നിന്നത്. അദ്ദേഹത്തെക്കുറിച്ച് നേരത്തെ വിവാദം വന്നിരുന്നു, ഇടതുപക്ഷത്തിന്റെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ രൂപത്തില് എത്രയോ കാലമായി നടക്കുന്നു. അവസാനം അതിലൊരു ഒത്തുതീര്പ്പുണ്ടായിട്ടുണ്ടാകാമെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ അടിസ്ഥാനത്തില് വീണ്ടും അദ്ദേഹം സജീവമാകാന് തീരുമാനിച്ചു. ഇപ്പോള് അദ്ദേഹത്തിന് വേറൊരു കാര്യം കൊണ്ടുവന്ന് വീണ്ടും ബ്രേക്ക് ചെയ്യുകയാണ്,' തിരുവഞ്ചൂർ പറഞ്ഞു.

അർജുൻ്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്

പ്രകാശ് ജവദേക്കര് ഇ പി ജയരാജന് കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാള് നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജന്-പ്രകാശ് ജാവദേക്കര് കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാല് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില് ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയത്. ബിജെപി നേതാവിനെ ഒരു വര്ഷം മുമ്പ് കണ്ടത് ജയരാജന് തന്നെ വിശദീകരിച്ച കാര്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us