തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും. വള്ളം കളി നടത്താൻ തീരുമാനിച്ചാൽ ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കും. നെഹ്റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർഫെസ്റ്റിന് സർക്കാർ പണം അനുവദിച്ചെന്ന റിപ്പോർട്ടർ വാർത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
എല്ലാവർഷവും ടൂറിസം വകുപ്പ് നെഹ്റു ട്രോഫി വള്ളംകളിക്ക് ധനസഹായം നൽകാറുണ്ട്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ചൂരൽമല ദുരന്തത്തിന് മുമ്പ് തന്നെ ബേപ്പൂർ ഫെസ്റ്റ് തീരുമാനിച്ചിരുന്നു. ഈ വർഷം ഒരു ആഘോഷവും വേണ്ടെന്ന് സർക്കാർ തീരുമാനമില്ലെന്നും സെപ്തംബറിലെ ഓണാഘോഷം മാത്രമേ വേണ്ടെന്ന് വെച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂരിൽ കോടികൾ മുടക്കി വാട്ടർ ഫെസ്റ്റിന് അനുമതി നൽകിയപ്പോൾ ആലപ്പുഴയിൽ വള്ളം കളി വേണ്ടെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ മണ്ഡലമായ ബേപ്പൂരിൽ വാട്ടർ ഫെസ്റ്റിനായി രണ്ടരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് നെഹ്റു ട്രോഫി മാറ്റിവെക്കുന്നുവെന്നായിരുന്നു പരാമർശം. വള്ളംകളിക്കായ് ബോട്ട് ക്ലബ്ബുകൾ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
നെഹ്റുട്രോഫി മത്സരത്തിൽ 19 ചുണ്ടൻവള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്റു ട്രോഫിക്കായി സർക്കാർ നൽകുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. ഇതിനിടയിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിന് വേണ്ടി ഭീമമായ തുക സർക്കാർ അനുവദിച്ചത്.
ഒളിച്ചോടിയിട്ടില്ല, എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽവയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. എന്നാല് ഒരിടത്ത് അനുവദിക്കുകയും മറ്റൊരിടത്ത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതില് സര്ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപമുയരുന്നിരുന്നത്.