മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തുന്ന കലാകാരൻ: മുഖ്യമന്ത്രി

കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണ് ലാൽ

dot image

തിരുവനന്തപുരം: മോഹൻലാൽ വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണ് മോഹൻലാൽ.മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിൻ്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണെന്നും കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണ് ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാമേഖലയിലടക്കം സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണം. കലാകാരികൾക്ക് ഉപാധികൾ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി; 36 അംഗങ്ങൾ രാജിവെച്ചു, കൂട്ടത്തില് പഞ്ചായത്ത് പ്രസിഡന്റും

സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. നിശാഗന്ധിയിൽ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയിൽ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും.

പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും നടക്കും. സി ശിവൻകുട്ടിയായിരിക്കും ചടങ്ങിന് സ്വാഗതമർപ്പിക്കുക. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിക്കും.

ഇപി ജയരാജനെതിരെയുള്ള നടപടി മുഖം രക്ഷിക്കാൻ, ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി: കെ സുധാകരൻ

മുൻനിയമസഭാ സ്പീക്കർ എം വിജയകുമാർ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ മുൻകാല പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരൻ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആൽബം നിംസ് എംഡി ഡോ. ഫൈസൽഖാൻ മോഹൻലാലിന് കൈമാറും.

dot image
To advertise here,contact us
dot image