കൊച്ചി: നടന് സിദ്ദിഖിനെതിരെ യുവനടി നല്കിയ പീഡനപരാതിയില്‍ തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തി. പരാതിയില്‍ ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന തെളിവ് ലഭിച്ചിരുന്നു. മസ്ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിദ്ദിഖിന് പൊലീസ് നോട്ടീസ് നല്‍കും. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ; പ്രതികരിച്ച് ജയസൂര്യഎന്നാല് തനിക്കെതിരെയുള്ള പരാതിയുടെ പകര്‍പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന് വഴിയാണ് പകര്‍പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
എട്ട് വര്‍ഷം മുമ്പ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ആരോപണത്തില്‍ നടിക്കെതിരെ സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ദിഖ് പരാതി നല്‍കിയത്.
മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ; നടിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക സംഘം വിവരം ശേഖരിക്കുംപ്ലസ് ടു കഴിഞ്ഞിരിക്കുമ്പോള്‍ സിദ്ദിഖ് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടെന്നും തുടര്‍ന്നാണ് സിദ്ദിഖുമായി പരിചയത്തിലായതെന്നും നടി പറഞ്ഞിരുന്നു. നിള തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് താന്‍ പോയതെന്നും അവര്‍ പറഞ്ഞു. മുറിയില്‍ തന്നെ തന്നെ സിദ്ദിഖ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് നടി കൂട്ടിച്ചേർത്തു. 2019ല്‍ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നുവെന്നും പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.