എഎംഎംഎ ഓഫീസില് വീണ്ടും പരിശോധന; എത്തിയത് രേഖകളില് വ്യക്തത വരുത്താന്

ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം

dot image

കൊച്ചി: താരങ്ങള്ക്കെതിരായ പീഡന പരാതിയില് എഎംഎംഎ ഓഫീസില് വീണ്ടും പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള് ശേഖരിച്ചു. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില് വ്യക്തത വരുത്താന് ആയിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം എഎംഎംഎ ഓഫീസില് എത്തിയത്. ഇന്നലെയും അന്വേഷണസംഘം ഓഫീസില് എത്തിയിരുന്നു.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്കിയത്. പിന്നാലെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന് അംബാസിഡര് പദവിയില് നിന്ന് ഒഴിയുകയുമുണ്ടായി.

നടിയുടെ പീഡന പരാതിയില് എം മുകേഷ് എംഎല്എയുടെ അറസ്റ്റ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി തടഞ്ഞിരിക്കുകയാണ്. സെപ്റ്റംബര് മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില് മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത പശ്ചാത്തലത്തില് മുന്കൂര് ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us