ഹേമകമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാർ ഒളിച്ചു കളിക്കുന്നു, ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം: ജെ പി നദ്ദ

സ്വന്തം ആളുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാരിനറിയാമെന്ന് ജെ പി നദ്ദ

dot image

പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ. കേരള സർക്കാർ പലതും ഒളിച്ചു കളിക്കുന്നുവെന്നും ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജെ പി നദ്ദ പറഞ്ഞു. സ്വന്തം ആളുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാരിനറിയാം. നടപടിയെടുക്കാൻ വൈകുന്നത് അതുകൊണ്ട് മാത്രമാണ്. നീതി നടപ്പാക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ജെ പി നദ്ദ ആവശ്യപ്പെട്ടു.

കേരളം അഴിമതിയുടെ നാടായെന്നും നദ്ദ ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അഴിമതിയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും കള്ളക്കടത്ത് കേന്ദ്രമായി മാറി. കോൺഗ്രസും സിപിഐഎമ്മും കേന്ദ്രത്തിൽ കൈ കോർക്കുമ്പോൾ ഒരു അഴിമതിയും പുറത്ത് വരില്ലെന്നും നദ്ദ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വീഴ്ചയാണ് വയനാട് ദുരന്തത്തിന് കാരണം. കേന്ദ്രവും എൻഡിആർഎഫും കൃത്യമായി മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചില്ലെന്നും ജെ പി നദ്ദ കുറ്റപ്പെടുത്തി. നേരത്തേയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വയനാട് ദുരന്തം സർക്കാരിന്റെ വീഴ്ചയെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us