നിശബ്ദത വ്യക്തമാക്കുന്നത് വാദത്തിലെ വസ്തുത, പി വി അൻവറിന്റെ ആരോപണം ഗൗരവമുള്ളത്: കെ കെ രമ

'കേരളത്തിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപക സംഘം'

dot image

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ കെ രമ റിപ്പോർട്ടറിനോട് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവെക്കുന്നത് പോലെയാണ് പി വി അൻവറിന്റെ പരാമർശങ്ങളെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

ആരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയുൾപ്പെടെ ആരും വിശദീകരണവുമായോ വാദങ്ങൾ തള്ളിയോ രംഗത്തെത്തിയിട്ടില്ല. ഇതിനർത്ഥം ആരോപണങ്ങൾ ശരിയാണെന്ന് തന്നെയാണെന്നും കെ കെ രമ പറഞ്ഞു.

'ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല'; ചോദ്യങ്ങളോട് രജനികാന്ത്

പി വി അൻവർ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ള വിഷയമാണ്. വാദം ഉന്നയിക്കുന്നത് ഏറ്റവും പ്രഗത്ഭനായ നേതാവാണ്. ഇതെല്ലാം വളരെ കാലമായി പ്രതിപക്ഷം ജനങ്ങളോട് പറയുന്ന വിഷയമാണ്. പാർട്ടിയെയും സർക്കാരിനെയും നിയന്ത്രിക്കുന്നത് ചില സംഘങ്ങളാണ്. എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ആഭ്യന്തര മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിശബ്ദതയിൽ നിന്ന് വസ്തുതയുണ്ടെന്ന് മനസിലാവും. വസ്തുതയില്ലായിരുന്നുവെങ്കിൽ അവർ വാദം നിഷേധിച്ച് രംഗത്തെത്തിയേനെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വർണകള്ളക്കടത്ത് പുറത്തറിയാതിരിക്കാൻ കൊല നടത്തിയെന്നതും അതിൽ എഡിജിപിക്ക് പങ്കുണ്ടെന്ന് പറയുന്നതും ഗുരുതര വിഷയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. പി വി അൻവറിന്റെ പരാമർശങ്ങൾക്ക് പിന്നാലെ സിപിഐഎമ്മിലെ പല നേതാക്കളും നേരത്തെ ഇതൊക്കെ തുറന്ന് പറയണമെന്ന് കരുതിയതാണെന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയായ ബിജെപി ബ്ലോക്ക് മേധാവിയെ പുറത്താക്കി പാർട്ടി

ഉപജാപക സംഘങ്ങളുടെ നിയന്ത്രണത്തിൽ കഴിയുന്ന മുഖ്യമന്ത്രിക്ക് ആഭ്യന്തര കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്? അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയുടെ കസേരയിലിരിക്കാൻ അവകാശമില്ലെന്നും യോഗ്യതയില്ലെന്നും കെ കെ രമ പറഞ്ഞു. എഡിജിപിയെ സ്ഥാനത്തുനിന്നും മാറ്റണം. ഒപ്പം ആഭ്യന്തര വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും അതിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജൻസികളെ കൊണ്ടുവരണമെന്നും കെ കെ രമ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us