സിമി റോസ്ബെല്ലിന്റെ ആരോപണം; മഹിള കോൺഗ്രസ് പരാതി നൽകി, അന്വേഷിക്കാൻ മൂന്നംഗ സമിതി: കെ സുധാകരൻ

മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് പി ശശിയാണെന്നും സ്ത്രീ വിഷയത്തിൽ നടപടി നേരിട്ട ആളാണ് അദ്ദേഹമെന്നും കെ സുധാകരൻ ആരോപിച്ചു

dot image

തിരുവനന്തപുരം: എഐസിസി അംഗം സിമി റോസ്ബെല്ലിന്റെ ആരോപണം തള്ളി കെപിസിസി അധ്യക്ഷന് കെ സുധാകരന്. ആരോപണം കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിള കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു. ഇക്കാര്യം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനെ എല്ഡിഎഫ് കണ്വീനർ സ്ഥാനത്ത് നിന്ന് നീക്കിയതിലും കെ സുധാകരന് പ്രതികരിച്ചു. സിപിഐഎമ്മിലെ പ്രശ്നങ്ങൾക്ക് മറയിട്ടുനിൽക്കുന്ന ആളാണ് ഇ പി ജയരാജൻ. താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സിപിഐഎമ്മിന് മനസിലായി. പിണറായിക്കു വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. തൃശ്ശൂരിൽ സിപിഐഎം ബിജെപിക്ക് വോട്ട് ചെയ്തു. സിപിഐഎമ്മും ബിജെപിയും തമ്മിൽ അലിഖിതമായ ബന്ധം ഉണ്ടാക്കിയെന്ന് കെ സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് പി ശശിയാണെന്നും സ്ത്രീ വിഷയത്തിൽ നടപടി നേരിട്ട ആളാണ് അദ്ദേഹമെന്നും എം വി വിശദീകരിച്ചു.

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെയിരുന്നു അവരുടെ മറുപടി. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിമി പറഞ്ഞിരുന്നു. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും ജെബി മേത്തർ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമർശിച്ചു. 'യൂത്ത് കോൺഗ്രസിൽ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോൾ ഞങ്ങൾ മൗനംപാലിച്ചു. എട്ടുവർഷം മുമ്പ് മഹിളാ കോൺഗ്രസിൽ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാൽ) ഉൾപ്പെടെയുള്ളവർ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെപിസിസിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്', സിമി റോസ്ബെൽ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്സി അംഗമായും പ്രവർത്തിച്ചിരുന്നു. 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us