പാലക്കാട്: മുന് എംഎല്എ പി കെ ശശിക്കെതിരായി സിപിഐഎം എടുത്തത് കടുത്ത നടപടിയാണെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബു. സംഘടനാപ്രവര്ത്തനത്തിലെ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും സംഘടനയ്ക്ക് യോജിക്കാത്ത തരത്തിലുള്ള പ്രവര്ത്തനം ശ്രദ്ധയില്പ്പെട്ടതിനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്താനാണ് നടപടി എടുക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു. തെറ്റ് തിരുത്തിയാല് ഇതിനേക്കാള് ശക്തമായി തിരിച്ചുവരാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'തെറ്റ് ചെയ്യുമ്പോഴൊക്കെ തിരുത്തും. പലതവണ തെറ്റ് ചെയ്താല് പല തവണ ശിക്ഷിക്കപ്പെടും. സ്വാധീനം എന്നത് വ്യക്തികള്ക്കല്ല, പാര്ട്ടിക്കാണ്. ശശിക്ക് വ്യക്തിപരമായ സ്വാധീനമില്ല. ആരെങ്കിലും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെങ്കില് അത് പാര്ട്ടിക്ക് കീഴില് നിന്നുകൊണ്ടാണ്,' സുരേഷ് ബാബു പറഞ്ഞു.
ആര്എസ്എസ് ബൈഠക്ക് അല്ല അതിലും വലിയ പരിപാടി നടത്തിയാലും പാലക്കാട് അവര്ക്ക് ഒന്നും ചെയ്യാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്എസ്എസിന് ഒരു ചുക്കും ചെയ്യാന് കഴിയില്ലെന്നും വലിയ ചരിത്രവും പാരമ്പര്യവുമുള്ള നാടാണ് പാലക്കാടെന്നും സുരേഷ് ബാബു കൂട്ടിച്ചേര്ത്തു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പരാജയം,അജിത് കുമാര് സ്വര്ണക്കടത്തിന്റെ തലവന്: അന്വര്പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പികെ ശശിക്ക് നഷ്ടമായി. പാര്ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക. പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തില് ഗുരുതര അച്ചടക്ക ലംഘനമാണ് പാര്ട്ടി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന് പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില് ഉയര്ന്ന പ്രധാന വിമര്ശനം. പി കെ ശശിയുടെ പ്രവര്ത്തനം പാര്ട്ടിയോട് ചര്ച്ച ചെയ്യാതെയാണെന്നും മണ്ണാര്ക്കാട് യൂണിവേഴ്സല് സഹകരണ കോളേജിനായി പണം പിരിച്ചത് പാര്ട്ടിയെ അറിയിച്ചില്ലെന്നും പാര്ട്ടി വിമര്ശിച്ചിരുന്നു.
ഏരിയ കമ്മറ്റി ഓഫീസ് നിര്മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാര്ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള് വ്യക്തിഗത താല്പര്യങ്ങള്ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില് ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയില് വിമര്ശനം ഉയര്ന്നിരുന്നു.