ഇത്തവണയും ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ്

നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യുഡിഎഫ് കമ്മിറ്റികളെയാണ് ഏല്പിച്ചിട്ടുള്ളത്

dot image

കാളികാവ് : വയനാട് ലോക്സഭ മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും രാഹുൽ ഗാന്ധി ഓണക്കിറ്റ് വിതരണം ചെയ്തു. രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്.ചോക്കാട് നാല്പത് സെന്റിലെ ആദിവാസികൾക്ക് ഓണക്കിറ്റ് നൽകി വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണം തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യുഡിഎഫ് കമ്മിറ്റികളെയാണ് ഏല്പിച്ചിട്ടുള്ളത്.

പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിയുടെ കിറ്റ് വിതരണം തുടങ്ങിയത്.ചോക്കാട് നാല്പത് സെൻറ് നഗറിൽ എ പി അനിൽകുമാർ എം എൽ എ ഉദ്ഘാടനംചെയ്തു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ പി സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ജനാർദ്ദനൻ, കെ ഹമീദ്, ബി മുജീബ്, എ പി രാജൻ,എം ഹമീദ്, അറക്കൽ സക്കീർ, നീലാമ്പറ സിറാജ് തുടങ്ങിയവർ സംസാരിച്ചു.

നെഹ്റു ട്രോഫി വള്ളംകളി വേണം, ഒരു കോടി രൂപ ടൂറിസം വകുപ്പ് നൽകും; മന്ത്രി മുഹമ്മദ് റിയാസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us