ഐഎൻടിയുസിയുമായി കൈക്കോർക്കാൻ മാക്ട; ഒരുമിച്ച് പ്രവർത്തിക്കും

മാക്ട നൽകിയ നിവേദനങ്ങൾ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല

dot image

കൊച്ചി: സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുമായി സഹകരിച്ചു പ്രവർത്തിക്കാന് ഐഎൻടിയുസി. ഇതിനെ സംബന്ധിച്ച് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കരയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ചർച്ച നടത്തി. മലയാള ചലച്ചിത്ര മേഖലയിലെ ഇപ്പോഴുളള പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി വരുകയാണെന്ന് ഇരുവരും അറിയിച്ചു. മാക്ട നൽകിയ നിവേദനങ്ങൾ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് സിപിഐ ആയിട്ടുളള ബന്ധം രണ്ട് വർഷം മുൻപ് തന്നെ അവസാനിപ്പിച്ചുവെന്നും മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു.

സിഐടിയു, എഐടിയുസി സംഘടനകൾ സിനിമയിലേക്ക് വരുന്നതിന് തുരങ്കം വച്ചത് ഫെഫ്ക ജനറല് സെക്രട്ടറി ഉണ്ണിക്കൃഷ്ണനാണെന്ന് കഴിഞ്ഞ ദിവസം സംവിധായകന് ആഷിഖ് അബു ആരോപിച്ചിരുന്നു. ഇടതു വിരുദ്ധനാണ് ഉണ്ണിക്കൃഷ്ണനെന്നും സിനിമാ നയരൂപീകരണ കമ്മിറ്റിയിൽനിന്ന് ബി. ഉണ്ണിക്കൃഷ്ണനെ മാറ്റി നിർത്തണമെന്നും ആഷിഖ് അബു പറഞ്ഞു. ഫെഫ്കയിൽ താൻ പണം കൊടുക്കാനുണ്ടെന്നതുളളത് തെറ്റായ പ്രചാരണമാണ്. തനിക്ക് ലഭിക്കാനുള്ള പണത്തിനായി ഇടപെടാൻ ഫെഫ്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം നടത്തി തരാൻ അവർ എന്നോട് കമ്മിഷൻ ചോദിച്ചു. സിബി മലയിലിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആഷിഖ് പറഞ്ഞു.

അതേ സമയം സംവിധായകൻ ആഷിഖ് അബു തനിക്കു നേരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുവെന്നും, അദ്ദേഹത്തിന് ആത്മരതിയാണെന്നുമാണ് ബി ഉണ്ണിക്കൃഷ്ണന്റെ ആഷിഖിൻ്റെ വിമർശനത്തിൽ അടങ്ങിയിട്ടുള്ള പരിധിയില്ലാത്ത ആത്മരതി തിരിച്ചറിയണമെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആഷിക് യഥാർഥ ഇടതുപക്ഷക്കാരനാണെന്ന് ഭ്രമിക്കുന്നു. മാർക്സിന്റെ സിദ്ധാന്തം അനുസരിച്ചു സിനിമയിലെ ലാഭം ആഷിഖ് വേണ്ടെന്നു വയ്ക്കുമോയെന്നും ബി ഉണ്ണിക്കൃഷ്ണൻ ചോദിച്ചു.

മുന്കൂര് ജാമ്യാപേക്ഷ: മുകേഷിന് ഇന്ന് നിർണായകം; സിദ്ദിക്കും കോടതിയിലേക്ക്

സിനിമാനയ രൂപീകരണ സമിതിയിൽ നിന്നും ഒരിക്കലും മാറിനിൽക്കില്ല. അടിസ്ഥാനവർഗ തൊഴിലാളികളുടെയടക്കം അഭിപ്രായം പറയാൻ കിട്ടിയ ഇടമാണിതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. വിമർശനങ്ങളോടു സംവദിക്കാനുള്ള സംഘട നാപരമായ വഴക്കം 'അമ്മ'യ്ക്കോ മോഹൻലാലിനോ ഇല്ലയെന്നും ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us