കെ ഇ ഇസ്മായിലിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ശിപാർശ നല്കി പാലക്കാട് ജില്ലാ കമ്മിറ്റി

ജില്ലാ കൗൺസിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കമെന്ന് ആവശ്യം

dot image

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യത. കെ ഇ ഇസ്മായിലിനെ ജില്ലാ കൗൺസിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തു. വിമതരെ സഹായിക്കുകയും നിരന്തരം പാർട്ടിവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ആവശ്യം. ജില്ലാ സമ്മേളനത്തിനു മുൻപും ശേഷവും ഇസ്മായിലിന്റെ നിലപാടുകൾ പാർട്ടിയിലെ സൗഹാർദം ഇല്ലാതാക്കിയെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം സിപിഐ സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ തടി രക്ഷപ്പെടാൻ കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കുകയാണെന്ന കെ ഇ ഇസ്മായിലിന്റെ പരാമർശം ചർച്ചയായിരുന്നു. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരും നൂറ് ശതമാനം പരിപൂർണരുമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയിൽ പറഞ്ഞിരുന്നു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാൾ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ കെ ഇ ഇസ്മായിൽ രംഗത്തെത്തിയതും വിവാദമായി. സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞതുമില്ല, സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us