മുന്കൂര് ജാമ്യാപേക്ഷ: മുകേഷിന് ഇന്ന് നിർണായകം; സിദ്ദിക്കും കോടതിയിലേക്ക്

മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില് റിപ്പോര്ട്ട് നല്കും

dot image

കൊച്ചി: പീഡനക്കേസില് എം മുകേഷ് എംഎല്എയുടെ മുന്കൂര് ജാമ്യാപേക്ഷ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് പരിഗണിക്കും. മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില് റിപ്പോര്ട്ട് നല്കും. തുടര്ന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുന്കൂര് ജാമ്യാപേക്ഷയില് വാദം കേട്ട് തീരുമാനമെടുക്കും.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില് മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

നിലവില് മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ബലാത്സംഗക്കേസില് പ്രതിയാക്കപ്പെട്ട മറ്റൊരു പ്രമുഖ നടന് സിദ്ധീഖ് മുന്കൂര് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. നടിയുടെ പരാതിയെ തുടര്ന്ന് മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കുന്നത്.

dot image
To advertise here,contact us
dot image