വിവാദങ്ങളില് കടുത്ത അതൃപ്തി; ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്ന്നത്

dot image

കോട്ടയം: പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിനുമെതിരെ പി വി അന്വര് എംഎല്എയുടെ ആരോപണങ്ങള് വിവാദമാവുന്നതിനിടെ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്ന്നത്. നിലവിലെ വിവാദങ്ങളില് മുഖ്യമന്ത്രി കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ വേദിയിലെത്തി. വേദിയില് മുഖ്യമന്ത്രി എന്ത് സംസാരിക്കും എന്നത് നിര്ണ്ണായകമാണ്. ആരോപണ മുനയില് നില്ക്കുന്ന എഡിജിപി എംആര് അജിത് കുമാറാണ് മുഖ്യമന്ത്രിയെ വേദിയില് സ്വീകരിച്ചത്. വിവാദങ്ങള്ക്കിടെ ഇരുവരും ആദ്യമായാണ് വേദി പങ്കിടുന്നത്. സമ്മേളന ശേഷം പ്രതികരിക്കാമെന്നാണ് എഡിജിപി പ്രതികരിച്ചത്.

റിപ്പോര്ട്ടര് ടിവി പുറത്ത് വിട്ട പി വി അന്വര് എംഎല്എയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകള്ക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങള് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. പാര്ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎല്എ പിവി അന്വര് രംഗത്ത് എത്തിയത്.

എഡിജിപി എം ആര് അജിത്ത് കുമാര് കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോള് മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അന്വര് പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്ത്തകരുടെയും ഫോണ് കോളുകള് എം ആര് അജിത്ത് കുമാറിന്റെ നേതൃത്വത്തില് ചോര്ത്തുന്നുണ്ടന്നും പിവി അന്വര് ആരോപിച്ചിരുന്നു. മലപ്പുറം മുന് എസ്പി സുജിത്ത്ദാസിന്റെ മരം മുറി കേസില് നിന്ന ആരംഭിച്ച വിവാദം സംസ്ഥാന പൊലീസ് സേനയെ നാണംകെടുത്തുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us