മൊഴിമാറ്റാന് ഇടപെട്ടു,മെച്ചപ്പെട്ട ജീവിതസാഹചര്യം വാഗ്ദാനം;ആരോപണം ശരിവെച്ച് സോളാര്കേസ് പരാതിക്കാരി

'ആരോപണ വിധേയര് ഉന്നതരായതിനാല് സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് ധരിപ്പിച്ചു'

dot image

കൊച്ചി: സോളാര് കേസ് എഡിജിപി അജിത് കുമാര് അട്ടിമറിച്ചെന്ന പി വി അന്വര് എംഎല്എയുടെ ആരോപണത്തില് പ്രതികരിച്ച് സോളാര് കേസ് പരാതിക്കാരി. കേസില് നിന്ന് പിന്മാറാന് അജിത് കുമാര് ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. ആരോപണ വിധേയര് ഉന്നതരായതിനാല് സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് ധരിപ്പിച്ചു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര് സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില് തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരെ സെന്ട്രല് വിജിലന്സിനെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

'മൊഴി മാറ്റാന് ഇടപെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിത്തരാം എത്ത് പറഞ്ഞിട്ടുണ്ട്. രണ്ടുപേര്ക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഒരാള് ഇപ്പോള് ഭൂമിയില്ലല്ലോ. പേര് പറയുന്നില്ല. രണ്ടാമത്തേത് കെ സി വേണുഗോപാല് ആണ്. സ്വാധീനമുള്ള വ്യക്തിയായതിനാല് മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞത്', പരാതിക്കാരി പറഞ്ഞു.

സോളാര് കേസ് അട്ടിമറിച്ചത് എംആര് അജിത് കുമാര് ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നുമാണ് ഇന്ന് വാര്ത്താസമ്മേളനത്തില് പി വി അന്വര് ആരോപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us