അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, പരാതി നൽകാൻ മടിക്കേണ്ട: കെ ടി ജലീൽ

കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തൻ്റെ കത്തോടുകൂടി കൈമാറുമെന്നും കെ ടി ജലീൽ പറഞ്ഞു.

dot image

തിരുവനന്തപുരം: അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ ടി ജലീൽ എംഎൽഎ. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ പരാമർശം. പരാതിക്കാരെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരാതികൾ സമർപ്പിക്കാൻ പ്രത്യേക നമ്പറും കുറിപ്പിൽ നൽകിയിട്ടുണ്ട്.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ തസ്തികയും ഓഫീസും, അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം വാട്സ്ആപ്പിലൂടെ പരാതി നൽകാം. കൈക്കൂലി ചോദിച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗ്ഗനിർദേശങ്ങളും കൈമാറും. കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തൻ്റെ കത്തോടുകൂടി കൈമാറുമെന്നും കെ ടി ജലീൽ പറഞ്ഞു.

സുചിത്രയുടെ ആരോപണം; ആഷിഖിനും റിമയ്ക്കുമെതിരെ പരാതി നല്കി യുവമോര്ച്ച

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും കെ ടി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗസ്ഥനായ ഗാന്ധിജി"യുടെ അവസാന അധ്യായത്തിലുണ്ടാകുമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ആഭ്യന്തര വകുപ്പിനെതിരെയും കെ ടി ജലീൽ വിമർശനമുന്നയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിൻറെ വെളിപ്പെടുത്തലിലും പി വി അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐപിഎസുകാർ കീഴ് ഉദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കാണാൻ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർ തുറന്നുകാട്ടപ്പെടേണ്ടവരാണെന്നും എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

ഭര്ത്താവിനെ മുറിയില് കയറ്റിയില്ല; ക്രൂരതയെന്ന് നിരീക്ഷണം, വിവാഹം മോചനം അനുവദിച്ച് കോടതി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

മുഖ്യമന്ത്രിയെ വൈകുന്നേരം നാല് മണിക്ക് കണ്ടു. എല്ലാം വിശദമായി സംസാരിച്ചു. അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങൾ അവരുടെ തസ്തികയും ഓഫീസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി താഴെ പറയുന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക. കൈക്കൂലി ചോദിച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗ്ഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എൻ്റെ കത്തോടുകൂടി കൈമാറും. വാട്സ്അപ്പ് നമ്പർ: 9895073107. ഇടതുപക്ഷം

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us