ശക്തമായ ന്യൂനമർദ്ദം; അടുത്ത 12 മണിക്കൂറിൽ ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു

dot image

തിരുവനന്തപുരം: കേരത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ വിദർഭക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുനമർദ്ദമായി മാറുമെന്നും ഇത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം വടക്ക് - പടിഞ്ഞാറൻ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞു. തെക്ക് - തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി വീണ്ടും ഇത് ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

dot image
To advertise here,contact us
dot image