തിരുവനന്തപുരം: ഗായിക സുചിത്രയുടെ ആരോപണത്തില് സംവിധായകന് ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പരാതി നല്കി യുവമോര്ച്ച. കൊച്ചിയിലെ റിമയുടെ ഫ്ളാറ്റില് ഇരുവരും ലഹരി പാര്ട്ടി നടത്താറുണ്ടെന്ന ഗായികയുടെ ആരോപണത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്ച്ച എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കി.
ഗുരുതര ആരോപണമാണ് ഇരുവര്ക്കുമെതിരെ തെന്നിന്ത്യന് ഗായിക ഉയര്ത്തിയത്. എറണാകുളം കലൂരില് ഇവർ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപകമായ പരാതികള് ഉയര്ന്നുകേള്ക്കുന്നുണ്ട്. ശക്തമായ നടപടി ഉണ്ടായില്ലെങ്കില് ഒരു തലമുറയുടെ സര്വ്വനാശത്തിന് എല്ലാവരും ഉത്തരം പറയേണ്ടി വരും. ഗായികയുടെ പരാതി മൊഴിയായെടുത്ത് അന്വേഷണം നടത്തണം എന്നാണ് യുവമോര്ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന് നല്കിയ പരാതിയില് പറയുന്നു.
അതേസമയം സുചിത്രക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് റിമ പരാതി നല്കിയിട്ടുണ്ട്.
ആരോപണത്തില് റിമ കല്ലിങ്കലിന്റെ വിശദീകരണം ഇപ്രകാരം
വര്ഷങ്ങളായി നിങ്ങളില് പലരും ഡബ്ല്യുസിസിയോടൊപ്പവും ഉയര്ത്തുന്ന ന്യായത്തോടൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയും ആണ് തന്നെ കൊണ്ട് ഇപ്പോള് എഴുതാന് പ്രേരിപ്പിക്കുന്നത്. ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് നടത്തിയ അഭിമുഖത്തില് നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങള് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്ത്തകള് നല്കുന്നുണ്ട്. അര മണിക്കൂര് അഭിമുഖത്തില് 2017ലെ ലൈംഗികാക്രമണ കേസിലെ അതിജീവിതയെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, മോഹന്ലാല്, മമ്മൂട്ടി എന്നിവര് ഹേമ കമ്മിറ്റിയെ ഉപയോഗിച്ച് ഫഹദിനെ പോലെ പോലെയുള്ള താരങ്ങളുടെ ഭാവി തകര്ക്കാന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു. നമുക്കെല്ലാവര്ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്. മേല്പറഞ്ഞതൊന്നും മുഖ്യധാര മാധ്യമങ്ങളില് വന്നില്ല. എന്നെ കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് തനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
നടപടി സ്വീകരിക്കാന് ഞാന് തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി. മാനനഷ്ടക്കേസ് നോട്ടീസും നല്കി. എല്ലാവരും നല്കുന്ന പിന്തുണക്ക് നന്ദി.