തിരുവനന്തപുരം: ചില കാര്യങ്ങൾക്ക് വേണ്ടി സർക്കാർ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈയാം പാറ്റകളെ തീപ്പന്തം ആകർഷിക്കുന്ന പോലെയാണിത്. കാര്യം കഴിഞ്ഞാൽ അവരെ തള്ളിക്കളയുന്ന രീതിയാണിതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യൂസ് ആൻഡ് ത്രോ ആണ് പൊലീസിൽ നടക്കുന്നത്. ഇത് മനസ്സിലാക്കാതെ പലപ്പോഴും ഉദ്യോഗസ്ഥരും ആ വലയിൽ വീഴുന്നു. എംആർ അജിത് കുമാറിനും സുജിത്ത് ദാസനും സംഭവിച്ചതും ഇതാണ്. കാര്യങ്ങളൊക്കെ നടന്ന സ്ഥിതിക്ക് ഇനി ഇവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഇവർ സേനയിൽ നിന്ന് പുറത്തു പോയാലും അതിശയപ്പെടാനില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഇവിടെ വാദിയും പ്രതിയും സർക്കാരാണ്. അൻവറിന്റെ പിന്നിൽ ആരാണെന്ന് കാലം തെളിയിക്കും. അൻവറിനും പൊലീസിന്റെ അവസ്ഥ വരുമോ എന്ന് കണ്ടറിയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാര് കേസ് അട്ടിമറിച്ചത് എംആര് അജിത് കുമാര് ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്വര് പറഞ്ഞിരുന്നു.
പേര് വെളിപ്പെടുത്താന് കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന് തനിക്ക് അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അന്വര് പറഞ്ഞു. പി വി അന്വര് ഉന്നയിച്ച ആരോപണം കോടതി പോലും തള്ളിയ ആരോപണങ്ങളാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും കുടുക്കാൻ ഇടത് സർക്കാർ പരമാവധി ശ്രമിച്ചതാണ്. പരാതിക്കാരിയുടെ ആരോപണമൊക്കെ ജനം മനസ്സിലാക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഉപ്പ് തിന്നവർ വെള്ളം കുടിക്കും, പുഴുക്കുത്തുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി റിയാസ്സോളാര് കേസ് എഡിജിപി അജിത് കുമാര് അട്ടിമറിച്ചെന്ന പി വി അന്വര് എംഎല്എയുടെ ആരോപണത്തില് പ്രതികരിച്ച് സോളാര് കേസ് പരാതിക്കാരിയും ഇന്നലെ രംഗത്ത് എത്തിയിരുന്നു. കേസില് നിന്ന് പിന്മാറാന് അജിത് കുമാര് ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു. ആരോപണ വിധേയര് ഉന്നതരായതിനാല് സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് ധരിപ്പിച്ചു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര് സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില് തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരെ സെന്ട്രല് വിജിലന്സിനെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
വിശ്വാസമുള്ളവരെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നു, ഇവരെ മനസിലാക്കുന്നതിൽ പരാജയം; പിണറായിയെ കുറിച്ച് ഉമേഷ്'മൊഴി മാറ്റാന് ഇടപെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിത്തരാം എത്ത് പറഞ്ഞിട്ടുണ്ട്. രണ്ടുപേര്ക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഒരാള് ഇപ്പോള് ഭൂമിയില്ലല്ലോ. പേര് പറയുന്നില്ല. രണ്ടാമത്തേത് കെ സി വേണുഗോപാല് ആണ്. സ്വാധീനമുള്ള വ്യക്തിയായതിനാല് മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞത്', പരാതിക്കാരി പറഞ്ഞു.