തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയോടൊ പാര്‍ട്ടിയോടോ പച്ചക്കൊടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. എന്റെ രീതിയല്ല അത് മാധ്യമങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമം നടത്തുന്നു. വിഷയം സമൂഹത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും കാണണമെന്ന് തന്നെയായിരുന്നു നിലപാടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു. അതിന് കാരണം പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. പൊലീസ് പാര്‍ട്ടിയെ തളര്‍ത്തിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ത്തിയതും പൊലീസാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്കിയ സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം. സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമം. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്കാരം വളര്‍ത്തിയെടുത്തു എഡിജിപി. മന്ത്രിമാരെ പോലും ഗൗനിക്കാത്തവരായി ചില ഉദ്യോഗസ്ഥര്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് മുന്നിലും വിശദീകരിച്ചു. പി ശശി പൂര്‍ണ പരാജയമാണ്. പാര്‍ട്ടി പ്രശ്നം പഠിക്കട്ടെ. എന്താണ് പി ശശിയുടെ ഉദ്ദേശ്യലക്ഷ്യമെന്ന് പാര്‍ട്ടി പറയട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
പൊലീസിന്റെ സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. സുജിത്ത് ദാസ് ലീവിന് പോയത് കേസ് അട്ടിമറിക്കാന്‍. സ്വര്‍ണം കൊണ്ട് വരുന്ന പലരുമായും ഡാന്‍സാഫ് ടീം ബന്ധപ്പെടുന്നുണ്ട്. രണ്ട് ദിവസമായി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു. കൊണ്ടോട്ടിയിലെ കസ്റ്റംസിന്റെ സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ ഉണ്ണിയുമായി പൊലീസിന് ബന്ധം. അവിടെയാണ് പിടികൂടുന്ന സ്വര്‍ണം പൊലീസ് ഉരുക്കുന്നത്. ഉണ്ണി കഴിഞ്ഞ രണ്ടു ദിവസമായി കടയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നു. അതിന്റെ വീഡിയോ തെളിവുണ്ടെന്നും പുറത്ത് വിടുമെന്നും അന്‍വര്‍ പറഞ്ഞു
പി ജയരാജനുമായി സംസാരിച്ചിട്ടില്ല. പ്രചാരണങ്ങള്‍ തെറ്റാണ്. ജലീലുമായി കണ്ടു, സംസാരിച്ചു. കാരാട്ട് റസാഖുമായി സംസാരിച്ചത് ഇന്നലെ മാത്രം. പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുമെന്ന് റസാഖിനോട് പറഞ്ഞു. റസാഖുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരാളുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല. കൂടിയാലോചന നടത്തിയെന്ന് കാരാട്ട് റസാഖ് പറഞ്ഞത് തെറ്റാണ്. ധാര്‍മിക ഉത്തരവാദിത്തമാണ് പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ചെയ്യുന്നത്.
പലരും മുമ്പും പരാതികള്‍ ഉന്നയിക്കാന്‍ ശ്രമിച്ചു. പരാതികള്‍ ഉന്നയിച്ചാല്‍ ചെന്നെത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മേശപ്പുറത്താണ്. അതിന് പരിഹാരമുണ്ടാകുന്നില്ല. പി ശശിയെ കുരുക്കിലാക്കണമെന്നില്ല. പറഞ്ഞ കാര്യം പരിശോധിക്കുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൂടി പറയേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.
സാമൂഹിക നീതിക്കപ്പുറം പാര്‍ട്ടിക്ക് നില്ക്കാന് കഴിയില്ല. പാര്‍ട്ടിക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ല. ആരെയും കബളിപ്പിക്കാനുള്ള ശേഷി അജിത് കുമാറിനുണ്ട്. അജിത് കുമാറിന്റെ ഇടപെടലിലൂടെ പലര്‍ക്കും പലതും മനസിലാകാതെ പോയി. പൂരം കലക്കിയതിലൂടെ സര്‍ക്കാരിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് എഡിജിപി ചെയ്തതെന്നും അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.