തിരുവനന്തപുരം: മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിന തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പിതാവ് അഞ്ച് വയസുമുതല് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്ന്ന് കേസെടുത്ത പൊലീസ് പിതാവിനെ പിടികൂടുകയായിരുന്നു.
കുട്ടിക്ക് ഇപ്പോള് 16 വയസുണ്ട്. ഒന്നരവയസുള്ളപ്പോള് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്ന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടി.