ദിശ - ഹയർ സ്റ്റഡീസ് എക്സ്പോ പോസ്റ്റർ പ്രകാശനം നടത്തി

തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്ന് നൽകിയാണ് പോസ്റ്റർ പ്രകാശനം നടത്തിയത്.

dot image

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ സംഘടിപ്പിക്കുന്ന ദിശ - ഹയർ സ്റ്റഡീസ് എക്സ്പോ പോസ്റ്റർ പ്രകാശനം നടത്തി. തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്ന് നൽകിയാണ് പോസ്റ്റർ പ്രകാശനം നടത്തിയത്. പ്രകാശന ചടങ്ങിൽ അഡ്വ പി രാമചന്ദ്രൻ നായർ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോഡിനേറ്റർ സി എം അസീം, പബ്ലിസിറ്റി കൺവീനർ കെ ബി സിമിൽ, എന്നിവർ പങ്കെടുത്തു.

പഞ്ചായത്തില് നിന്ന് 1,000 വീതം വെച്ച് 15 ലക്ഷം വോട്ട് ശശി യുഡിഎഫിന് നല്കി; കടന്നാക്രമിച്ച് അന്വർ

ദിശ-ഹയർ സ്റ്റഡീസ് എക്സ്പോ 2024 ഒക്ടോബർ 4 മുതൽ 8 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഘടിപ്പിക്കുന്നത്. 2018 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദിശ ആദ്യമായി സ്വതന്ത്രമായി സംഘടിപ്പിക്കുകയാണ്. 25000 സ്ക്വയർ ഫീറ്റിൽ പ്രത്യേകം തയ്യാറാക്കിയ പ്രദർശന നഗരിയിലാണ് ദിശ എക്സ്പോ ഒരുങ്ങുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള പ്രമുഖ സർവകലാശാലകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 80 ൽ അധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് മേളയിൽ തയ്യാറാകുന്നത്.

രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തനതായി തയ്യാറാക്കിയ കെ-ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പ്രത്യേകം സജ്ജമാക്കിയ സെമിനാർ ഹാളിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന വിഷയാവതരണങ്ങളും നടക്കും. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കും. തുടർ പഠന മേഖലയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്ന വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിംഗും സജ്ജമാക്കുന്നതാണ്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് എക്സ്പോ കാണാനുള്ള അവസരമുണ്ടായിരിക്കും.

dot image
To advertise here,contact us
dot image