ശശിയെ കൊണ്ട് ജനങ്ങളെല്ലാം 'ശശി' ആകും, ബേജാറായിട്ടാണ് അൻവർ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്: കെ എം ഷാജി

എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കെ എം ഷാജി പറഞ്ഞു.

dot image

തിരുവനന്തപുരം: എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പി വി അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. കഴിഞ്ഞയാഴ്ച വരെ എസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്നയാൾ പരാതി നൽകി മുഖ്യമന്ത്രിയെ കണ്ടതോടെ മാധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കെ എം ഷാജി പറഞ്ഞു.

'ബേജാറായിട്ടാണ് അൻവർ മുഖ്യമന്ത്രിയുടെ അടുത്ത് പോയി എല്ലാം കോംപ്രമൈസ് ആക്കിയത്. സുജിത് ദാസിനെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് അൻവറിൻ്റെ കൈയ്യിലുണ്ട്. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയ്യിലുമുണ്ട്. അൻവറിനെയും മുഖ്യമന്ത്രിയെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് പി ശശിയുടെ കൈയ്യിലുണ്ട്. കഥാന്ത്യത്തിൽ ശശിയെ കൊണ്ട് ജനങ്ങളല്ലാം 'ശശി' ആകും', കെ എം ഷാജി പറഞ്ഞു.

എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ റിപ്പോർട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞു. എസ്എഫ്ഐഒ കിണറ്റിൽ ചാടി ജീവനൊടുക്കിയോ എന്നറിയില്ല. ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അൻവർ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നാണ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞയാഴ്ച സർക്കാർ മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ. കഴിഞ്ഞയാഴ്ച എസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന ആളാണ് അൻവർ. ഇപ്പോൾ പറയുന്നത് പരാതി കൊടുത്താൽ തൻ്റെ ഉത്തരവാദിത്തം തീർന്നു എന്നാണെന്നും കെ എം ഷാജി ആരോപിച്ചു.

ഒന്നിന് പുറകെ ഒന്നായി വരുന്ന സർക്കാരിനെതിരായ ആരോപണങ്ങൾ കാരണം പ്രതിപക്ഷത്തിന് പ്രതിഷേധമൊഴിഞ്ഞ് സമയമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us