ലൈംഗികാതിക്രമ കേസ്; മുകേഷിനും ഇടവേള ബാബുവിനും മുന്കൂര് ജാമ്യം

എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് ജാമ്യം നല്കിയത്.

dot image

കൊച്ചി: ലൈംഗികാതിക്രമ കേസില് നടന്മാരായ മുകേഷ് എംഎല്എയ്ക്കും ഇടവേള ബാബുവിനും മുന്കൂര് ജാമ്യം. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് ജാമ്യം നല്കിയത്. വാദം പൂര്ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്കൂര് ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് മുൻകൂർ ജാമ്യം നൽകിയത്. അതേസമയം മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്ത കേസില് നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോര്ട്ട് തേടി.

മരട് പൊലീസാണ് മുകേഷിന്റെ കേസ് രജിസ്റ്റര് ചെയ്തത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്ത്ത് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നായിരുന്നു പ്രൊസിക്യൂഷന് കോടതിയെ അറിയിച്ചത്. ഈ ഘട്ടത്തില് പ്രതികള്ക്ക് മുന്കൂര് ജാമ്യം നല്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രൊസിക്യൂഷന് നിലപാടെടുത്തിരുന്നു.

'പാർട്ടിയെ ഇകഴ്ത്താൻ തന്നെ ഉപയോഗിക്കണ്ട;മരണം വരെ ചെങ്കൊടിത്തണലിൽ', യുഡിഎഫ് പിന്തുണ വേണ്ടെന്ന് അൻവർ

അതേസമയം ഫോര്ട്ട് കൊച്ചി പൊലീസ് രജിസ്റ്റര് ചെയ്ത കേസില് മണിയന്പിള്ള രാജു നല്കിയ മൂന്കൂര് ജാമ്യാപേക്ഷ സെഷന്സ് കോടതി തീര്പ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് മണിയന്പിള്ള രാജുവിനെതിരെ ചുമത്തിയത് എന്ന് പ്രൊസിക്യൂഷന് കോടതിയെ അറിയിച്ചു. തുടര്ന്ന് സ്റ്റേഷനില് ഹാജരായി ജാമ്യം തേടാമെന്ന് അറിയിച്ച കോടതി ഹര്ജി തീര്പ്പാക്കുകയായിരുന്നു.ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്നാണ് പൊലീസിന് സിംഗിള് ബെഞ്ചിന്റെ നിര്ദേശം. എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് സംവിധായകന് രഞ്ജിത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നോര്ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്നാണ് പൊലീസിന് സിംഗിള് ബെഞ്ചിന്റെ നിര്ദേശം. എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് സംവിധായകന് രഞ്ജിത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നോര്ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us