'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റും'; വൈകിയാണെങ്കിലും സത്യം തെളിയുമെന്ന് മുകേഷ്

ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണം

dot image

കൊച്ചി: ലൈംഗികാതിക്രമ കേസില് മുന്കൂര് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടനും എംഎല്എയുമായ എം മുകേഷ്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് പറഞ്ഞു. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം.

ലൈംഗികാതിക്രമ കേസില് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുൻകൂർ ജാമ്യം നല്കിയിരുന്നു. വാദം പൂര്ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്കൂര് ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് മുൻകൂർ ജാമ്യം നൽകിയത്.

സിനിമ നയരൂപീകരണ സമിതി; മുകേഷിനെ നീക്കി

മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിന്റെ കേസ് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് മുകേഷടക്കമുള്ളവര്ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പിന്നാലെ സിപിഐയിലെ മുതിർന്ന നേതാക്കളും പ്രതിപക്ഷവും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കെണ്ടെന്ന് തീരുമാനിച്ച സിപിഐഎം സിനിമ നയം കരട് രൂപീകരണ സമിതിയില് നിന്നും മുകേഷിനെ ഒഴിവാക്കി. സിനിമ നയ രൂപീകരണ സമിതിയില് നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യവും ശക്തമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us