കൊച്ചി: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. 'വിക്കറ്റ് നമ്പര്‍ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്' എന്നാണ് പി വി അന്‍വര്‍ പ്രതികരിച്ചത്.
സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിപ്പോർട്ടർ ടി വിയാണ് ഫോണ്‍ സന്ദേശം പുറത്തുവിട്ടത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട എസ്പി ചുമതലയില്‍ നിന്നും സുജിത് ദാസിനെ മാറ്റുകയായിരുന്നു.