4 മാർക്ക് 40 ആയി; ക്ലെറിക്കൽ മിസ്റ്റേക്കെന്ന് സർവകലാശാല; ചെലവായ തുക തിരികെ വേണമെന്ന് വിദ്യാർത്ഥി

മൂന്ന് അധ്യാപകർ ഉത്തരക്കടലാസ് പരിശോധിച്ച ശേഷവും വിദ്യാർത്ഥിക്ക് 40 മാർക്ക് ലഭിച്ചതായി കണ്ടെത്തി.

dot image

കോഴിക്കോട്: പുനർമൂല്യനിർണത്തിൽ നാല് മാർക്ക് നാൽപതായതോടെ ചെലവായ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥി ഹൈക്കോടതിയിൽ. കോഴിക്കോട് ഗവ. ലോ കോളജിലെ പഞ്ചവത്സര എൽഎൽബി വിദ്യാർത്ഥിയായ നോയ ആസിഫ് ആണ് കാലിക്കറ്റ് സർവകലാശാലക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം എഴുതിയ പരീക്ഷ ഫലം പുറത്തുവന്നതോടെ 75ൽ നാല് മാർക്ക് മാത്രമാണ് നോയക്ക് ലഭിച്ചത്. പിന്നാലെ പുനർമൂല്യനിർണയത്തിന് കൊടുക്കുകയും മാർക്ക് നാലിൽ നിന്ന് നാൽപതായി ഉയരുകയുമായിരുന്നു. ക്ലെറിക്കൽ മിസ്റ്റേക്ക് ആണെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇതിന് പിന്നാലെ സർവകലശാലക്ക് വീഴ്ച പറ്റിയെന്നും തന്റേതല്ലാത്ത കാരണത്താൽ ചെലവായ തുക തിരികെ ലഭിക്കണമെന്നുമാണ് വിദ്യാർത്ഥിയുടെ ആവശ്യം.

'എഎസ്ഐയുടെ ആത്മഹത്യയിൽ സുജിത് ദാസിന് പങ്ക്'; ശ്രീകുമാർ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്ത്

2023ൽ എഴുതിയ പരീക്ഷയുടെ ഫലം ഇക്കഴിഞ്ഞ മേയിലാണ് പുറത്തുവന്നത്. നാല് മാർക്കായിരുന്നു വിദ്യാർത്ഥിക്ക് ലഭിച്ചത്. പ്രസ്തുത പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പുനർമൂല്യനിർണയത്തിന് നൽകി. മൂന്ന് അധ്യാപകർ ഉത്തരക്കടലാസ് പരിശോധിച്ച ശേഷവും വിദ്യാർത്ഥിക്ക് 40 മാർക്ക് ലഭിച്ചതായി കണ്ടെത്തി. ഇതോടെയാണ് സർവകലാശാലയുടെ പിഴവാണെന്ന് തിരിച്ചറിയുന്നത്. അധികൃതരെ ബന്ധപ്പെടുകയും ചെലവായ 900 രൂപയിലധികം വരുന്ന തുക തിരികെ ലഭിക്കണമെന്നുമാണ് വിദ്യാർത്ഥി ആവശ്യമുന്നയിച്ചിരുന്നു. എന്നാല് സർവകലാശാല മാനദണ്ഡങ്ങളിൽ തുക തിരികെ നൽകണമെന്ന നിബന്ധനയില്ലെന്നായിരുന്നു അധികൃതരുടെ വാദം.

അതേസമയം കഴിഞ്ഞ വർഷങ്ങളിലായി സർവകലാശാലക്ക് പുനർമൂല്യനിർണയത്തിലൂടെ ഭീമമായ തുക ലഭിച്ചതായി ഓഡിറ്റ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നുണ്ട്. മൂല്യനിർണയ സമയത്ത് അധ്യാപകർ കൃത്യമായി എത്തുന്നില്ലെന്ന ആരോപണവുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us