ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം, എല്ലാം പുറത്തു വരട്ടെ: ഹണി റോസ്

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്

dot image

കൊച്ചി: മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോയെന്നും അവർ പറഞ്ഞു. എല്ലാം പുറത്തു വരട്ടെയെന്നും ഹണി റോസ് കൂട്ടിച്ചർത്തു.

അതേസമയം, തനിക്കെതിരായ വ്യാജ പരാതിയിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതി നൽകി. ഡിജിപിക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനുമാണ് നിവിൻ പരാതി നൽകിയത്. പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു. ഇതിൻറെ വിശദാംശങ്ങൾ പരാതിയിൽ വിശദമായി ചേർത്തിട്ടുണ്ട്.

ആ ദിവസങ്ങളിൽ താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. ഇതിൻറെ തെളിവായി പാസ്പോർട്ടിൻറെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി തൻറെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏതുതരം അന്വേഷണത്തോടും താൻ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us