തിരുവനന്തപുരം: മദ്യനയത്തിന് അംഗീകാരം നല്കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്ഡിഎഫ് യോഗത്തില് മദ്യനയം ചര്ച്ച ചെയ്ത് അംഗീകരിക്കും. മദ്യനയത്തില് ഡ്രൈഡേ ഒഴിവാക്കില്ല.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്, കോണ്ഫറന്സുകള്, പ്രദര്ശനങ്ങള് എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളില് ഡ്രൈ ഡേയിലും മദ്യം വിളമ്പാന് അനുമതി നല്കുന്നതായിരിക്കും. എന്നാല് 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം.
'വ്യാജ പരാതിയിൽ അന്വേഷണം വേണം, ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം'; പരാതി നൽകി നിവിൻ പോളിപുതിയ മദ്യനയത്തില് വിവാദ വ്യവസ്ഥകള് ഒഴിവാക്കും. ബാറുകളുടെ പ്രവര്ത്തനസമയം ദീര്ഘിപ്പിച്ച് നല്കില്ല. ഐടി കേന്ദ്രങ്ങളില് മദ്യശാലകള്ക്ക് അനുമതിയുണ്ടാകും. മുന്വര്ഷത്തെ നയത്തില് തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.