തിരുവനന്തപുരം: സിപിഐഎമ്മില് കടുത്ത പ്രതിസന്ധിയെന്ന് സിപിഐ വിലയിരുത്തല്. ഹേമ കമ്മിറ്റി റിപ്പോര്ട്ടും അന്വര് ഉയര്ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി എന്ന് സിപിഐ എക്സിക്യൂട്ടീവില് വിലയിരുത്തല്. തിരുവനന്തപുരത്ത് വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്.
എന്നാല് പി വി അന്വറിന്റെ പരാതിയില് പാര്ട്ടിയുടെ പ്രത്യേക പരിശോധന വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. പരാതിയില് സര്ക്കാര് അന്വേഷിക്കട്ടെയെന്നും അന്വര് നല്കിയ പരാതിയില് പി ശശിക്കെതിരെ ആരോപണമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില് നടപടി എടുക്കാനാവില്ലെന്നും പരാതി ലഭിച്ചാല് പാര്ട്ടി അക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
പി ശശിയെ സംരക്ഷിച്ച് സിപിഐഎം; ഉത്തരവാദിത്തം നിര്വഹിക്കുന്നില്ലെന്ന് കരുതുന്നില്ലെന്ന് വിശദീകരണംഅന്വര് നല്കിയ പരാതി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചു. അന്വര് പരസ്യമായ ആരോപണം നടത്തിയതില് സിപിഐഎമ്മിന് എതിര്പ്പുണ്ട്. എന്നാല് അന്വറിനെ തള്ളാന് സിപിഐഎം സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. അന്വറിന്റെ പരാതികളിലല്ല, പകരം അന്വറിന്റെ രീതിയിലാണ് സിപിഐഎമ്മില് അതൃപ്തിയുള്ളതെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകളില് നിന്ന് വ്യക്തമാകുന്നത്. അന്വര് പരസ്യ ആരോപണം ഉന്നയിച്ചതിലെ നീരസം മറച്ചുവെക്കാതെയാണ് ഗോവിന്ദന്റെ ഇന്നത്തെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയുടെ ഉത്തരവാദിത്തം ശശി നിര്വഹിക്കുന്നില്ലെന്ന വിലയിരുത്തല് പാര്ട്ടിക്കില്ലെന്ന തരത്തിലാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇന്ന് വിശദീകരിച്ചത്. പുറത്ത് പി വി അന്വര് ആരോപണങ്ങളുന്നയിച്ചെങ്കിലും പാര്ട്ടിക്ക് നല്കിയ പരാതിയില് ശശിക്കെതിരെയുള്ള ആരോപണങ്ങളില്ലെന്ന സാങ്കേതിവാദം ഉയര്ത്തിയാണ് എം വി ഗോവിന്ദന് ശശിയെ രക്ഷിച്ചെടുത്തത്. ഗുരുതരമായ ആരോപണങ്ങളാണ് പി വി അന്വര് ശശിക്കെതിരെ ഉയര്ത്തിയത്.
പി ശശിക്കെതിരെ അൻവർ പരാതി നൽകിയിട്ടില്ല, പരിശോധനയുമില്ല, ഭരണതലത്തിൽ അന്വേഷിക്കട്ടെ: എം വി ഗോവിന്ദൻപാര്ട്ടിയെ പ്രതിസന്ധിയില് ആക്കിയതിന്റെ മുഴുവന് ഉത്തരവാദിത്തവും പൊളിറ്റിക്കല് സെക്രട്ടറിക്കാണെന്നും കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന് നോക്കേണ്ടെന്നും പി വി അന്വര് റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചിരുന്നു എസ് സുജിത് ദാസിനെ സസ്പെന്ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പി വി അന്വര് റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചത്.