തിരുവനന്തപുരം: പൊലീസിലെ ഉന്നതര്ക്കെതിരായ ബലാത്സംഗ പരാതിയില് പ്രതികരിക്കാന് തയ്യാറാവാതെ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന് സിഐ വിനോദ് എന്നിവര് ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പൊലീസ് ഉന്നതര് മാറിമാറിയായിരുന്നു പീഡനമെന്നും യുവതി റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. ഇതില് പ്രതികരിക്കാനാണ് മന്ത്രി തയ്യാറാവാതിരുന്നത്.
നിലമ്പൂര് എംഎല്എ പി വി അന്വറിന്റെ ആരോപണത്തില് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം രാഷ്ട്രീയലക്ഷ്യം വെച്ചിട്ടുള്ളതെന്നാണെന്നും എം ബി രാജേഷ് പറഞ്ഞു. നാടകം ഇനിയും അരങ്ങേറുമെന്നും എം ബി രാജേഷ് പറഞ്ഞു. പൊളിറ്റിക്കല് സെക്രട്ടറി പി ശശി, എഡിജിപി എം ആര് അജിത് കുമാര് എന്നിവര്ക്കെതിരെ നിലമ്പൂര് എംഎല്എ പി വി അന്വര് ഉന്നയിച്ച ആരോപണങ്ങളില് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോണ്ഗ്രസ് തീരുമാനം. ഇന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്ച്ച സംഘടിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട മുന് എസ്പി സുജിത് ദാസിന്റെ സസ്പെന്ഷന് സംബന്ധിച്ച ചോദ്യത്തോട് അന്വേഷണം നടക്കുകയല്ലേയെന്നായിരുന്നും എം ബി രാജേഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു സുജിത് ദാസിനെ സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്. പി വി അന്വറുമായുള്ള ഫോണ്വിളിയെ തുടര്ന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്ട്ട് നല്കിയിരുന്നു.
പി വി അന്വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്ക്കെതിരായ നീക്കത്തിന് എംഎല്എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോര്ട്ടില് പറയുന്നു.