മഴയ്ക്ക് ആശ്വാസം; രണ്ട് ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പുകള് ഇല്ല

സെപ്റ്റംബർ എട്ടിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തേക്ക് പ്രത്യേക അലേർട്ടുകളില്ല. സെപ്റ്റംബർ ആറ്, ഏഴ് ദിവസങ്ങളിൽ കേരളത്തിലെ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സെപ്റ്റംബർ എട്ട്, ഒമ്പത് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ ഒമ്പതിന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റും'; വൈകിയാണെങ്കിലും സത്യം തെളിയുമെന്ന് മുകേഷ്

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

  • ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

  • മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത

  • മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങൾ, വടക്കൻ ആന്ധ്ര പ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

dot image
To advertise here,contact us
dot image