തിരുവനന്തപുരം: പരാതി നല്കാനെത്തിയ യുവതിയെ പൊലീസിലെ ഉന്നതര് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിൽ പ്രതികരിച്ച് യുഡിഎഫ് കണ്വീനര് എം എം ഹസ്സന്. റിപ്പോര്ട്ടര് ടിവിയിലെ വാര്ത്ത കേട്ടപ്പോള് ഞെട്ടിപ്പോയെന്ന് എം എം ഹസ്സന് പറഞ്ഞു. എസ്പിയുടെ മുന്പില് പരാതി പറയാന് വരുന്ന സത്രീയെ മാറിമാറി പീഡിപ്പിച്ചു എന്ന വാര്ത്ത വളരെ ഗൗരവമായിട്ടാണ് കാണുന്നത്. അടിയന്തരമായി എസ്പിയേയും പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യണമെന്ന് എം എം ഹസ്സന് ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.
പരാതിയുമായി എസ്പിയുടെ മുന്പില് വരുന്ന സ്ത്രീയെ പീഡിപ്പിക്കുക എന്ന് പറഞ്ഞാല്, പിന്നെ എങ്ങനെ ഇവിടെ സ്ത്രീ സുരക്ഷ നടപ്പിലാക്കാന് കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. വളരെ ഗൗരവമായി പൊലീസും സര്ക്കാരും ഈ വിഷയം കൈകാര്യം ചെയ്യേണ്ടതാണ്. അടിയന്തരമായി കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിലൂടെ മാത്രമേ പൊലീസ് സേനയില് സ്ത്രീകള്ക്ക് സുരക്ഷിതമായി പോകാന് കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന് കഴിയുകയുള്ളൂവെന്നും എം എം ഹസ്സന് കൂട്ടിച്ചേര്ത്തു.
മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന് സി ഐ വിനോദ് എന്നിവര് ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഉന്നതര് പരസ്പരം മാറിമാറിയായിരുന്നു പീഡനമെന്നാണ് യുവതി റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയത്. 2022ല് മലപ്പുറം ജില്ലയിലാണ് ഈ കൊടുംക്രൂരത നടന്നത്.
'ഞാന് കണ്ണുകൊണ്ട് കണ്ടതാണ്, അത്രയും മോശക്കാരനാണ്, ഇനി ഒരുപെണ്ണിനും ഇങ്ങനെയുണ്ടാകരുത്'; ദൃക്സാക്ഷിവസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില് പറയുന്നത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല് സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.
REPORTER BIG ECLUSIVE: പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല; ഉന്നതര്ക്കെതിരെ വെളിപ്പെടുത്തലുമായി യുവതിസുജിത്ത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലിലുണ്ട്. സുജിത്ത് ദാസും പരാതി അട്ടിമറിച്ചു. കൊന്നുകളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസര്ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്ബന്ധിച്ചു. അവിടെനിന്ന് താന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില് ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. സംഭവത്തില് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്.