റെഡ് ആര്മി അഡ്മിന് പുറത്തുവരണം, അല്ലേല് ഈ പരിപാടി നിര്ത്തണം; അഭ്യര്ത്ഥനയുമായി ജെയിന് രാജ്

പിജെ ആര്മി എന്ന പേരില് തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്മിയാക്കിയത്

dot image

കണ്ണൂര്: റെഡ് ആര്മി അഡ്മിന് മറനീക്കി പുറത്തുവരണമെന്ന് മുതിര്ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന് ജെയിന് രാജ്. ഒരു ഘട്ടത്തില് പോലും താന് അതിന്റെ അഡ്മിന് ആയിട്ടില്ലെന്നും അഡ്മിന് ആരാണെന്ന് വെളിപ്പെടുത്തണമെന്നും ജെയിന്രാജ് പറഞ്ഞു. പി ജയരാജന് റെഡ് ആര്മിയെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് മകന്റെ അഭ്യർത്ഥന. നേരത്തെ പിജെ ആര്മി എന്ന പേരില് തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്മിയാക്കിയത്.

'ചിലരുടെയൊക്കെ ധാരണ ഞാന് ആണ് റെഡ് ആര്മ്മി അഡ്മിന് എന്നാണ്.. ഒരു ഘട്ടത്തില് പോലും ഞാന് അതിന്റെ അഡ്മിന് ആയിട്ടില്ല.. അതില് വരുന്ന ഒരു പോസ്റ്റ് പോലും ഞാന് ഷെയര് ചെയ്യുകയും ചെയ്തിട്ടില്ല.. പറയാനുള്ളത് എനിക്ക് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം..അതിന്റെ അഡ്മിനോട് ഒരു അഭ്യര്ത്ഥനയുണ്ട്..അഡ്മിന് ആരാണെന്ന് നിങ്ങള് വെളിപ്പെടുത്തണം..അല്ലേല് ഈ പരിപാടി നിര്ത്തണം..', ജെയിന് പേസ്ബുക്കില് കുറിച്ചു.

റെഡ് ആര്മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പി ജയരാജന് പ്രതികരിച്ചത്. റെഡ് ആര്മി തന്റെ പേരുമായി ബന്ധപ്പെടുത്താന് ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള് വ്യാജ വാര്ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്ട്ടി സമ്മേളനം ആണെന്നും പി ജയരാജന് പ്രതികരിച്ചിരുന്നു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്ക്കും പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കുമെതിരെ കഴിഞ്ഞദിവസം റെഡ് ആര്മി രംഗത്തെത്തിയിരുന്നു. ഇക്കാലമത്രയും പൊളിറ്റിക്കല് സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില് മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്ട്ടിയുടെ അടിവേര് പിഴുതെറിയാന് ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്മി വിമര്ശിച്ചിരുന്നു. ഉദ്യോഗസ്ഥര്ക്ക് ഓശാന പാടിയ വര്ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന് അനുവദിക്കുകയോ പാര്ട്ടിയില് സ്ഥാനം നല്കുകയോ ചെയ്യരുതെന്നും റെഡ് ആര് വിമര്ശിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us