കേരള ഗവർണറെ തീരുമാനിക്കുന്നത് എന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലല്ല, ഞാൻ അത്ര മണ്ടനുമല്ല: തിരുവഞ്ചൂർ

പൂക്കോട്ട് വെറ്ററിനറി സർവകലാശാലയിലെ സംഭവത്തിൽ ഗവർണർ സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു

dot image

തിരുവനന്തപുരം: ഗവർണറുടെ നിലപാടുകളോടുള്ള യോജിപ്പും വിയോജിപ്പും വിഷയാധിഷ്ഠിതമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇഎംഎസ് എടുത്ത ശരീ അത്ത് നിയമത്തിനെതിരായിട്ടുള്ള ഏറ്റവും വലിയ പരിപാടി സംഘടിപ്പിച്ച സിപിഐഎം ആണോ ഇപ്പോൾ തന്നെ കുറ്റം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗവർണറോട് ചില കാര്യങ്ങളിലുള്ള യോജിപ്പ് താൻ പറയുന്നത് ഒരു വ്യക്തി എന്നുള്ള നിലയിലാണ്. കേരള ഗവർണറെ തീരുമാനിക്കുന്നത് തന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലല്ല. താൻ അത്ര മണ്ടനും അല്ല. വിഷ് യു ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞാൽ ആഗ്രഹമല്ല. വിഎൻ വാസവൻ തനിക്കെതിരെ പറഞ്ഞതിന് ഒരു പ്രശ്നവുമില്ല. വാസവൻ കോട്ടയത്തുകാരനാണ്. വ്യക്തിപരമായി ആക്ഷേപിക്കാൻ താനില്ല. വിദ്യാഭ്യാസരംഗത്ത് പൂക്കോട്ട് വെറ്ററിനറി സർവകലാശാലയിലെ സംഭവത്തിൽ ഗവർണർ സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ ഗവർണറെ തടയാൻ ആളെ വിട്ടവരാണ് സർക്കാർ. അത് സർക്കാരിന് ഭൂഷണമായ നടപടി അല്ലായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഗവർണർ തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. ജനങ്ങളെ സംബന്ധിച്ച് ഗവർണറുടെ ഇടപെടൽ പലപ്പോഴും ഗുണകരമായിരുന്നു. എന്നാൽ ഗവർണറുടെ എല്ലാ നിലപാടിനെയും പിന്തുണയ്ക്കുന്നില്ലെന്നും ഒരു വര വരച്ചാൽ അവിടെ നിൽക്കുന്ന ആളല്ല ഗവർണറെന്നും തിരുവഞ്ചൂർ പറഞ്ഞു.

തിരുവഞ്ചൂർ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ലെന്നും തിരുവഞ്ചൂരിന് ബിജെപി താൽപര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റ് പറയാൻ ആകില്ലെന്നും വി എൻ വാസവൻ വിമർശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം ഉണ്ടാക്കിയത് സർക്കാർ ആണ്. ഐകകണ്ഠേന പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ല. തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് പകൽപോലെ വ്യക്തമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സഥാനത്തെത്തിയിട്ട് അഞ്ചു വർഷം പൂർത്തിയായി. പുതിയ ഗവർണറെ രാഷ്ട്രപതി നിയമിക്കുന്നത് വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us