യൂട്യൂബിൽ വ്യത്യസ്തമായ പാചക വീഡിയോകളുമായി എത്തുന്നയാളാണ് ഫിറോസ് ചുട്ടിപ്പാറ. എട്ട് മില്യണിലധികം സബ്സ്ക്രൈബേർസാണ് നിലവിൽ ഫിറോസിന് ഉള്ളത്. പാമ്പ് ഗ്രിൽ, ഒട്ടകപ്പക്ഷി ഗ്രിൽ, 35 കിലോ വരുന്ന പാമ്പ് ഗ്രിൽ എന്നിങ്ങനെ നീളുന്നു ഫിറോസിന്റെ പാചകപരീക്ഷണങ്ങൾ. ഇപ്പോഴിതാ 300 കിലോ ബീഫ് അച്ചാറിട്ടിരിക്കുകയാണ് ഫിറോസ്. ഇത്രയും ഭക്ഷണം പാകം ചെയ്ത് വെറുതേ പാഴാക്കുകയല്ല ഫിറോസ് ചെയ്യുന്നത്. ഉണ്ടാക്കിയ ഭക്ഷണം ഫിറോസും സംഘവും അനാഥാലയങ്ങൾക്ക് കൊടുത്തു. നിരവധിയാളുകളാണ് ഫിറോസിനെ അഭിനന്ദിക്കുന്നത്.
നേരത്തെ വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവെച്ച സംഭവം വിവാദമായിരുന്നു. വീഡിയോ അറപ്പുളവാക്കുന്നു എന്നായിരുന്നു പ്രധാനവിമർശനം. നേരത്തെയും ഫിറോസ് പങ്കുവെച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വിമർശമത്തിന് കാരണമായിരുന്നു. മയിലിനെ കറിവെച്ച് കഴിക്കാൻ പോകുന്നു എന്ന തരത്തിൽ അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ വിമർശനം ഉയർന്നതോടെ പിന്മാറുകയായിരുന്നു.