തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര് അവധിയിലേക്ക്. ഈ മാസം 14 മുതലാണ് അവധി. ആകെ നാല് ദിവസത്തേക്കാണ് അവധി അപേക്ഷ നല്കിയത്. സ്വകാര്യ ആവശ്യത്തിനായി നേരത്തെ തന്നെ അവധി അപേക്ഷ നല്കിയിരുന്നു. ഓണം പ്രമാണിച്ചുള്ള അവധിയെന്നാണ് വിശദീകരണം.
അതേസമയം മുഖ്യമന്ത്രിയുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. എഡിജിപി-ആര്എസ്എസ് കൂടിക്കാഴ്ച വിവാദത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ് ക്ലിഫ് ഹൗസില് നടന്നത്. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങള് ഡിജിപി ഷേക്ക് ദര്വേശ് സാഹിബ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പരാജയം,അജിത് കുമാര് സ്വര്ണക്കടത്തിന്റെ തലവന്: അന്വര്കൂടിക്കാഴ്ചയില് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിയും ജോണ് ബ്രിട്ടാസ് എംപിയും പങ്കെടുത്തു. ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷിനെയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി.