'മോഷണം മുതൽ രാജ്യദ്രോഹം വരെയുള്ള ചരിത്രം ബ്രിജ് ഭൂഷണുണ്ട്,' വിനേഷിനെതിരായ പരാമർശത്തിനെതിരെ പുനിയ

വിനേഷിന്റെ അയോഗ്യതയെ ആഘോഷിക്കുന്നവര് രാജ്യസ്നേഹികളാണോയെന്നും ബജ്റംഗ് പുനിയ

dot image

ഛണ്ഡീഗഢ്: പാരീസ് ഒളിമ്പിക്സിലെ ഗുസ്തി താരം വിനേഷിന്റെ അയോഗ്യത അവര് അര്ഹിച്ചതാണെന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ പ്രസ്താവനയില് പ്രതികരണവുമായി ഗുസ്തി താരവും കോണ്ഗ്രസ് അംഗവുമായ ബജ്റംഗ് പുനിയ. രാജ്യത്തോടുള്ള ബ്രിജ് ഭൂഷണിന്റെ മനോഭാവമാണ് ഇതില് നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിനേഷിന്റെ മെഡലല്ലെന്നും 140 കോടി ജനങ്ങളുടെ മെഡലാണെന്നും പുനിയ പറഞ്ഞു. ഈ നഷ്ടത്തിലാണ് അദ്ദേഹം സന്തോഷിക്കുന്നതെന്നും പുനിയ ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില് കൂട്ടിച്ചേര്ത്തു.

'വിനേഷിന്റെ അയോഗ്യതയെ ആഘോഷിക്കുന്നവര് രാജ്യസ്നേഹികളാണോ? രാജ്യത്തിന് വേണ്ടി കുട്ടിക്കാലം മുതല് ഞങ്ങള് പോരാടുകയാണ്. അവര് ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നു. അവര് പെണ്കുട്ടികളെ ഉപദ്രവിക്കുന്നു,' പുനിയ പറഞ്ഞു.

വിനായകൻ കസ്റ്റഡിയിൽ; ഹൈദരാബാദ് പൊലീസിന് കൈമാറി, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് നടൻ

ലൈംഗികാതിക്രമ കേസില് വിനേഷിന്റെ പേര് പറഞ്ഞതിലൂടെ ബ്രിജ് ഭൂഷണ് ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിനേഷിനെ ബ്രിജ് ഭൂഷണ് ഉപദ്രവിച്ചിരുന്നെങ്കില് അവര് അയാളെ മര്ദിക്കുമായിരുന്നുവെന്നും ബജ്റംഗ് പുനിയ പറഞ്ഞു.

'ഏത് ഗുസ്തി താരത്തെയാണ് ഉപദ്രവിച്ചതെന്ന് ഞങ്ങള് പറഞ്ഞിട്ടില്ല. വിനേഷിന്റെ പേര് പറയുന്നതിലൂടെ അദ്ദേഹം കുറ്റം ചെയ്യുകയാണ്. അന്ന് പെണ്കുട്ടികള്ക്ക് ബ്രിജ് ഭൂഷണിനെ തല്ലാന് ധൈര്യമുണ്ടായിരുന്നെങ്കില് അയാള്ക്ക് നിരവധി തല്ലുകള് കിട്ടിയേനെ,' പുനിയ പറയുന്നു.

ദർശന് ജയിൽ മുറിയിൽ 32 ഇഞ്ച് ടെലിവിഷൻ; വാർത്തയറിയാൻ ആകാംക്ഷ, അപേക്ഷ നൽകിയ ഉടൻ അനുവാദം

ബിജെപി ബ്രിജ് ഭൂഷണിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ശബ്ദിച്ച ഗുസ്തി താരങ്ങളെ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് ലക്ഷ്യം വെക്കുകയാണെന്നും പുനിയ കുറ്റപ്പെടുത്തി.

'മോഷണം മുതല് രാജ്യദ്രോഹം വരെയുള്ള കുറ്റകൃത്യത്തിന്റെ ചരിത്രം ബ്രിജ് ഭൂഷണിന്റെ പേരിലുണ്ട്. ബിജെപി അദ്ദേഹത്തെ പിന്തുണക്കുന്നു. പ്രധാനമന്ത്രി മോദിയില് എനിക്ക് ഒരു പ്രതീക്ഷയുമില്ല. എനിക്കെതിരെ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ചു. ഡബ്ല്യുഎഫ്ഐ അധ്യക്ഷനിലും എനിക്ക് പ്രതീക്ഷയില്ല,' പുനിയ വ്യക്തമാക്കി.

കുറ്റസമ്മതം?; 99-ലെ കാര്ഗില് യുദ്ധത്തില് പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന് സൈന്യം

ഗുസ്തി താരങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില് കൂടെ നിന്നത് കൊണ്ടാണ് താന് കോണ്ഗ്രസില് ചേര്ന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് ആംആദ്മി പാർട്ടി തുടങ്ങി മറ്റെല്ലാ പ്രതിപക്ഷ പാര്ട്ടികളും ഗുസ്തി സമരത്തില് തങ്ങളോടൊപ്പമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ദൈവത്തിന്റെ ശിക്ഷയാണ് വിനേഷിന്റെ അയോഗ്യതയെന്ന് ബ്രിജ് ഭൂഷണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒളിമ്പിക്സില് മറ്റൊരു ഗുസ്തി താരത്തിന്റെ സ്ഥാനം അന്യായമായി തട്ടിയെടുത്ത് വിനേഷ് ചതിച്ചെന്നും ബ്രിജ് ഭൂഷണ് പറഞ്ഞിരുന്നു. വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്ഗ്രസില് ചേര്ന്നതിന് പിന്നാലെയായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

'ട്രയലില് തന്നെ തോല്പ്പിച്ച പെണ്കുട്ടിയുടെ സ്ഥാനം തട്ടിയെടുത്ത് കോലാഹലമുണ്ടാക്കിയാണ് അവര് ഒളിമ്പിക്സിലേക്ക് പോയത്. അതുകൊണ്ട് അവര്ക്ക് എന്ത് സംഭവിച്ചാലും അത് ന്യായമാണ്. അത് അവര് അര്ഹിക്കുന്നു,' എന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image