വയനാട് വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം; റിപ്പോർട്ടർ തേടി വനംവകുപ്പ് മന്ത്രി

വനപാലകര് മരം മുറിച്ച് മാറ്റിയതില് മാനന്തവാടി ഡിഎഫ്ഒ ഓഫീസില് യൂത്ത് കോണ്ഗ്രസ് നേതൃത്വത്തില് പ്രതിഷേധം സംഘടിപ്പിച്ചു

dot image

തലപ്പുഴ: വയനാട് തലപ്പുഴയില് റിസര്വ് വനത്തില് നിന്നും വനപാലകര് മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില് ഇടപെട്ട് വനം മന്ത്രി. വനംവകുപ്പ് വിജിലന്സ് സിസിഎഫിനോട് മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോര്ട്ട് തേടി. 73 വനങ്ങളാണ് വനപാലകര് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്.

പി ശശിക്കെതിരെ പരാതിയില്ല, സഹയാത്രികനായതിനാൽ അന്വറിന് പിന്തുണ നല്കിയെന്ന് കാരാട്ട് റസാഖ്

വനപാലകര് മരം മുറിച്ച് മാറ്റിയതില് മാനന്തവാടി ഡിഎഫ്ഒ ഓഫീസില് യൂത്ത് കോണ്ഗ്രസ് നേതൃത്വത്തില് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു, കഴിഞ്ഞ മാസം 29നാണ് നോര്ത്ത് വയനാട് ഡിവിഷനിലെ ബേഗൂര് റെയ്ഞ്ചില് ഉള്പ്പെട്ട 43, 44 വനങ്ങളിൽ നിന്നും മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില് ഫെന്സിങ് നിര്മാണ പ്രവര്ത്തനത്തിന്റെ മറവിലാണ് മരങ്ങള് മുറിച്ച് കടത്തിയത്.

ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില് നിന്നും തേടിയിട്ടുണ്ടായിരുന്നില്ല. 30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള് മുറിച്ച് മാറ്റണമെങ്കില് ഡിഎഫ്ഒയുടെ അടക്കം അനമുതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില് സിസിഎഫിന്റെ അനുമതി വേണമെന്നുമാണ് നിയമം.

dot image
To advertise here,contact us
dot image