ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ പരാതി; പി വി അന്വറിന്റെ മൊഴി ഇന്നെടുക്കും

തൃശൂര് റേഞ്ച് ഡിഐജി തോംസണ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി മൊഴി രേഖപ്പെടുത്തുക

dot image

മലപ്പുറം: എഡിജിപി എം ആര് അജിത് കുമാര്, സസ്പെന്ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്ക്കെതിരായ പരാതിയില് പി വി അന്വര് എംഎല്എയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. തൃശൂര് റേഞ്ച് ഡിഐജി തോംസണ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി മൊഴി രേഖപ്പെടുത്തുക.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ ആരോപങ്ങളില് പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. മൊഴിയെടുക്കാന് പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്വര് എംഎല്എ ഇന്നലെ അറിയിച്ചിരുന്നു. പരമാവധി തെളിവുകള് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്വര് എംഎല്എ വ്യക്തമാക്കി.

സർക്കാറിൽ പ്രതീക്ഷയെന്ന് പി വി അൻവർ; പൊലീസിലെ ക്രിമിനലുകളെ തുറന്നുകാട്ടാൻ വാട്സാപ്പ് നമ്പറും

ദിവസങ്ങള്ക്ക് മുന്പാണ് എഡിജിപി എം ആര് അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്വര് എംഎല്എ തുറന്നയുദ്ധം തുടങ്ങിയത്. ഇരുവര്ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്വര് എംഎല്എ ഉന്നയിച്ചത്. എഡിജിപി എം ആര് അജിത് കുമാര് കൊടും ക്രിമിനലെന്നായിരുന്നു അന്വറിന്റെ ആരോപണം. 'സ്വര്ണംപൊട്ടിക്കലി'ല് അടക്കം ഇടപെടല് നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്വറിന്റെ പ്രധാന ആരോപണം. വാര്ത്താസമ്മേളനം നടത്തിയും അന്വര് ആരോപണങ്ങള് ആവര്ത്തിച്ചു.

സംഭവം വിവാദമായതോടെ പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ പൊതു വേദിയില് മുഖ്യമന്ത്രി പിണറായി വിജയന് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പി വി അന്വര് എംഎല്എ നിലപാട് മയപ്പെടുത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും അന്വർ കൂടിക്കാഴ്ച നടത്തി. അന്വര് എംഎല്എയുടെ ആരോപണത്തില് അന്വേഷണം നേരിടുന്ന സുജിത് ദാസിനെ കഴിഞ്ഞ ദിവസമാണ് സസ്പെന്ഡ് ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us