മുണ്ടക്കൈക്ക് കൈത്താങ്ങ്; ഫണ്ട് ശേഖരിക്കാന് ക്രിക്കറ്റ് ടൂർണമെന്റുമായി അയർലന്റിലെ പ്രവാസികള്

'ഡബ്ലിൻ പ്രീമിയർ ലീഗ് ഫോർ വയനാട്' എന്ന പേരിലാണ് ടൂർണമെന്റ് നടത്തുന്നത്

dot image

ഡബ്ലിൻ: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ ചേർത്തുപിടിച്ച് പ്രവാസികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി അയർലൻഡിലെ ഒരുകൂട്ടം പ്രവാസികളാണ് ക്രിക്കറ്റ് ടൂർണമെന്റുമായി ഒത്തുചേരുന്നത്. സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ്ലിന്റെ (സാൻഡിഫോർഡ് സ്ട്രൈക്കേഴ്സ്) നേതൃത്വത്തിൽ ഈ ശനിയാഴ്ച അയർലണ്ടിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓൾ അയർലൻഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

'ഡബ്ലിൻ പ്രീമിയർ ലീഗ് ഫോർ വയനാട്' എന്ന പേരിലാണ് ടൂർണമെന്റ് നടത്തുന്നത്. ഡബ്ലിനിലെ എഎല്എസ്എഎ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ടൂർണണെന്റിൽ വിവിധ കൗണ്ടികളിൽ നിന്നടക്കം 16 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റ് സംഘടിപ്പിച്ച് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കൂടാതെ ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് ഷീല പാലസ് റെസ്റ്റോറന്റ് സ്പോൺസർ നൽകുന്ന 501 യൂറോ സമ്മാനവുമുണ്ട്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 301 യൂറോയും ടൂർണമെന്റിലെ താരങ്ങൾക്ക് മെഡലുകളും സമ്മാനിക്കും. ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന വേളയിൽ നാടിനെ ചേർത്ത് പിടിക്കാനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സാൻഡിഫോർഡ് സ്ട്രൈക്കേഴ്സ് എന്ന പേരിൽ ആരംഭിച്ച ക്രിക്കറ്റ് ടീം കഴിഞ്ഞ വർഷമാണ് സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ ടീം രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. ബ്ലാക്ക്റോക്ക്, സ്റ്റില്ലോർഗൻ, സാൻഡിഫോർഡ് മേഖലയിലുള്ള നൂറു കണക്കിന് മലയാളികൾ ഇതിനോടകം ക്ലബ്ബിൽ അംഗത്വം എടുത്തു കഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us